
മൂലമറ്റം: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്റെ ഇടുക്കിയിലെ കൈപ്പയിലെ വീടിന്റെ വൈദ്യുതി വിഛേദിച്ചു. കുടിശ്ശികയായ 346 രൂപ അടക്കാത്തതിനെ തുടര്‍ന്നാണ് വൈദ്യുതി വിഛേദിച്ചത്. കെ എസ് ഇ ബി അധികൃതര്‍ കൈപ്പയിലെ വീട്ടിലെത്തി ഫ്യൂസ് ഊരുകയായിരുന്നു. നാലുതവണത്തെ കുടിശ്ശികയാണ് അടക്കാനുള്ളത്.
മുന്‍ ഉടമ കുര്യാട്ടുമലയില്‍ തൊമ്മന്‍ തോമന്റെ പേരിലാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെ എസ് ഇ ബി വൈദ്യുതി കണക്ഷന്‍ നല്‍കിയത്.
എന്നാല്‍ സ്ഥലം പലതവണ കൈമാറിയെങ്കിലും കണ്‍സ്യൂമര്‍ നമ്പറും പേരും വിലാസവും മാറ്റിയിരുന്നില്ല. വീടും സ്ഥലവും ദിലിപ് വാങ്ങിയെങ്കിലും ഇവിടെ ആള്‍ത്താമസമില്ല. ദിലീപ് ജയിലിലായതോടെ ഭൂമിയിടപാട് നിയമം ലംഘിച്ചാണ് ഭൂമി സ്വന്തമാക്കിയതെന്ന പേരില്‍ ഈ വീടും സ്ഥലവും തഹസില്‍ദാറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ