ആരാധകന്‍റെ ഫോണ്‍ തട്ടിത്തെറിപ്പിച്ചു; പ്രായശ്ചിത്തം ചെയ്ത് ശിവകുമാര്‍

Published : Nov 02, 2018, 05:09 PM IST
ആരാധകന്‍റെ ഫോണ്‍ തട്ടിത്തെറിപ്പിച്ചു; പ്രായശ്ചിത്തം ചെയ്ത് ശിവകുമാര്‍

Synopsis

ശിവകുമാറിന്‍റെ ഈ പ്രവൃത്തി വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയിലും മറ്റും ഉണ്ടാക്കിയത്. സംഭവം വിവാദമായതോടെ ശിവകുമാര്‍ ആദ്യം ക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു.

ചെന്നൈ: ആരാധകന്‍റെ ഫോണ്‍ തട്ടിത്തെറിപ്പിച്ച സംഭവത്തില്‍ പ്രായശ്ചിത്തവുമായി പഴയകാല നടന്‍ ശിവകുമാര്‍ രംഗത്ത്. തമിഴ് സിനിമ സൂപ്പര്‍താരം സൂര്യയുടെും കാര്‍ത്തിയുടെയും പിതാവാണ് ശിവകുമാര്‍. മധുരയില്‍ ഒരു സ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തിനെത്തിയ നടന്‍റെ അനുവാദമില്ലാതെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിന്‍റെ ഫോണ്‍ തട്ടിത്തെറിപ്പിക്കുകയായിരുന്നു 

ശിവകുമാറിന്‍റെ ഈ പ്രവൃത്തി വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയിലും മറ്റും ഉണ്ടാക്കിയത്. സംഭവം വിവാദമായതോടെ ശിവകുമാര്‍ ആദ്യം ക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു.

രാഹുല്‍ എന്ന യുവാവിന്‍റെ ഫോണാണ് അനുവാദമില്ലാതെ സെല്‍ഫിയെടുത്ത ദേഷ്യത്തില്‍ അദ്ദേഹം തട്ടിത്തെറിപ്പിച്ചത്. രാഹുലിന് ഇപ്പോള്‍ 21,000 രൂപയുടെ ഫോണാണ് ശിവകുമാര്‍ സമ്മാനമായി നല്‍കിയത്.

ശിവകുമാറിന്‍റെ ഈ സമ്മാനത്തിന് നന്ദി പറഞ്ഞ രാഹുല്‍ ഇനിമുതല്‍ അനുവാദമില്ലാതെ ആരുടെ കൂടെയും സെല്‍ഫി എടുക്കില്ലെന്ന് പറഞ്ഞു.

PREV
click me!

Recommended Stories

'ഞാൻ ഒന്ന് തൊടട്ടെ, നിന്നെ ഒരുപാട് ഉയരങ്ങളിലെത്തിക്കാം'; ദുരനുഭവം വെളിപ്പെടുത്തി നടൻ രൺവീർ സിം​ഗ്
അതെന്റെ കടമ, നല്ല പുരുഷന്മാരുമുണ്ട്; കൊല്ലത്ത് രാത്രി സംഭവിച്ചത് പറഞ്ഞ് റെന ഫാത്തിമ