
ചെന്നൈ: സംവിധായകന്‍ വിജയുമായുള്ള വിവാഹമോചനത്തിന് ശേഷം അമല പോളിന് തമിഴ് സിനിമയില്‍ അപ്രഖ്യാപിത വിലക്കുണ്ടെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ കരിയറിലും ജീവിതത്തിലുമുണ്ടായ മോശം അനുഭവങ്ങളെ മറികടന്ന് തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായിരിക്കുകയാണ് അമലാ പോള്‍. ധനുഷിനൊപ്പം വടാ ചെന്നൈ, വിഐപി ടു എന്നീ സിനിമകളിലൂടെ തെന്നിന്ത്യയില്‍ വീണ്ടും സജീവമാകുകയാണ്
വിവാഹമോചന കാലത്ത് അമലാ പോളും വിജയ്‌യുമായുള്ള ബന്ധം തകര്‍ന്നതിന് കാരണം നടന്‍ ധനുഷാണെന്ന് വ്യാപക പ്രചരണം നടന്നിരുന്നു. ഒടുവില്‍ അത്തരം ആരോപണങ്ങള്‍ മറുപടി നല്‍കുകയാണ് അമലപോള്‍. വിവാഹമോചനത്തിന് തൊട്ടുപിന്നാലെ തന്നെയും ധനുഷിനെയും ചേര്‍ത്ത് ആളുകള്‍ കഥകള്‍ മെനയുന്നത് അറപ്പുളവാക്കുന്നുവെന്ന് അമലാ പോള്‍ പറയുന്നു.
വിജയ്‌യുമായുള്ള വിവാഹമോചനം സംഭവിക്കരുതെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നയാളാണ് ധനുഷ്. ഇക്കാര്യത്തില്‍ ഞാനുമായി ധനുഷ് സംസാരിച്ചിട്ടുമുണ്ട്. അത്തരമൊരാളുമായി ചേര്‍ത്ത് ഇല്ലാക്കഥകള്‍ സൃഷ്ടിക്കുന്നത് ഓക്കാനമുണ്ടാക്കുന്നതാണെന്നും അമലാ പോള്‍. കെട്ടുകകഥകള്‍ അധികം ആയുസ്സുണ്ടാവില്ല എന്നതാണ് ആശ്വാസമെന്നും അമല.
വിഐപി ആദ്യഭാഗത്തില്‍ നായികയായിരുന്നതിനാലാണ് രണ്ടാം ഭാഗത്തിലും ആ റോള്‍ ലഭിച്ചത്. അതല്ലാതെ ആരുടെയും ശുപാര്‍ശ കൊണ്ടല്ല. ഒരു പെണ്‍കുട്ടിയായതിനാലാണ് ഇത്തരത്തിലുള്ള അപവാദപ്രചരണങ്ങള്‍ എനിക്കെതിരെ ഉണ്ടാകുന്നത്. ഒരു ബന്ധം തകര്‍ന്നാല്‍ ആദ്യംഎല്ലായ്‌പ്പോഴും കുറ്റപ്പെടുത്തുക പെണ്ണിനെയാണ്. മലയാളത്തിലും തമിഴിലും സജീവമാണ്. വിവാഹം ചെയ്യുമെന്നും തുടര്‍ന്ന് വിവാഹമോചനമുണ്ടാകുമെന്നോ ഒന്നും കരുതിയിരുന്നതല്ല. കരിയറിനാണ് ഇനി പ്രഥമ പരിഗണന. ഉല്ലാസമേകുന്നത് അഭിനയജീവിതമാണ്. ചിറകുവിരിച്ച് സ്വതന്ത്ര്യമായി മുന്നേറാനാണ് ആഗ്രഹം. ഹോളിവുഡ് വരെയെത്തുമെങ്കില്‍ അങ്ങനെ.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ