കന്യകയാണോ എന്ന ചോദ്യം; ആര്യ നല്‍കിയ കിടിലന്‍ മറുപടി

Published : Jan 01, 2019, 10:53 AM IST
കന്യകയാണോ എന്ന ചോദ്യം; ആര്യ നല്‍കിയ കിടിലന്‍ മറുപടി

Synopsis

കന്യകയാണോ എന്ന ചോദ്യം ആര്യയെ തേടി എത്തിയത്. എന്നാൽ ഈ ചോദ്യത്തിന് മകൾക്ക് ഉമ്മ കൊടുക്കുന്ന ചിത്രത്തോടൊപ്പം ആറ് വയസ്സുള്ള എന്റെ മകളെ കാണൂ എന്നാണു താരം മറുപടി നൽകിയത്

കൊച്ചി: അനാവശ്യ ചോദ്യവുമായി എത്തിയ വ്യക്തിക്ക് കിടിലന്‍ മറുപടി നല്‍കി സിനിമ-സീരിയൽ താരം ആര്യ. കഴിഞ്ഞ വർഷത്തിന്റെ അവസാനത്തിൽ ആരാധകർക്കു ചോദ്യങ്ങൾ ചോദിക്കാൻ ആര്യ അവസരമൊരുക്കിയിരുന്നു. ഇന്‍സ്റ്റഗ്രാമിലായിരുന്നു ആരാധകരുടെ ചോദ്യങ്ങൾക്കു താരം മറുപടി നൽകിയത്. 

ഇതിനിടയിലാണു കന്യകയാണോ എന്ന ചോദ്യം ആര്യയെ തേടി എത്തിയത്. എന്നാൽ ഈ ചോദ്യത്തിന് മകൾക്ക് ഉമ്മ കൊടുക്കുന്ന ചിത്രത്തോടൊപ്പം ആറ് വയസ്സുള്ള എന്റെ മകളെ കാണൂ എന്നാണു താരം മറുപടി നൽകിയത്.  കഴിഞ്ഞു പോകുന്ന വർഷം പഠിച്ച ഏറ്റവും വലിയ കാര്യം എന്താണെന്ന ചോദ്യത്തിനു ഞാൻ പഠിച്ച കാര്യങ്ങൾ പറയാൻ ഈ ഒരു ജാലകം മതിയാവില്ലെന്നു ആര്യ കുറിച്ചു. 

മാസങ്ങൾക്കു മുൻപാണ് ആര്യയുടെ അച്ഛനും സഹോദരനും മരണപ്പെട്ടത്. ഇവരുടെ വിയോഗമുണ്ടാക്കിയ വേദന ആര്യ പങ്കുവെച്ചിരുന്നു. തിരുവന്തപുരം സ്വദേശിയും ഐടി എൻജിനീയറുമായ രോഹിത് ആണ് ആര്യയുടെ ഭർത്താവ്. ഏക മകൾ റോയ. 

"

PREV
click me!

Recommended Stories

'ഹാപ്പി 14th മൈ ജാൻ'; വിവാഹ വാർഷികത്തിൽ അമാലിനെ ചേർത്തണച്ച് ദുൽഖർ
'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി