സിനിമ തന്നെ ജീവിതം ആക്കുന്ന ചിലരെ ഒക്കെ കാണുമ്പോള്‍ നല്ല രസം; സയനോര ഫിലിപ്പ്

By Web DeskFirst Published Jul 11, 2017, 1:13 PM IST
Highlights

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ഗൂഡാലോചന കുറ്റത്തിന് അറസ്റ്റിലായ ദിലീപിനെതിരെ ഗായികയും വിമണ്‍ ഇന്‍ കളക്ടീവ് അംഗവുമായ സയനോര ഫിലിപ്പ്.  സിനിമ തന്നെ ജീവിതം ആക്കുന്ന ചിലരെ ഒക്കെ കാണുമ്പോള്‍ നല്ല രസം ഉണ്ടെന്നാണ് സയനോരയുടെ പരോക്ഷ പരിഹാസം. തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് സയനോരയുടെ പരിഹാസം.

ഇന്നാട്ടില്‍ എന്ത് സംഭവിച്ചാലും എനിക്കെന്താ ഹേ! ഞാന്‍ എന്റെ പ്രൊഫൈല്‍ ഫോട്ടം മാറ്റുന്നു, ഞാന്‍ എന്റെ സില്‍മേന്റെ പോസ്റ്റര്‍ ഇടുന്നു.. ഞാന്‍ എന്റെ സില്‍ബന്തികളുടെ സില്‍മേന്റെം ഫോട്ടം ഇടുന്നു..വിദേശത്ത് പോവുമ്പൊ ബിസിനെസ്സ് ക്ലാസ്സില്‍ ആണെന്നുളളത് നാട്ടാരെ അറിയിക്കുന്നു. ഞാന്‍ ചുറ്റിലും നടക്കുന്ന ഇത്തരം ചീപ് കാര്യങ്ങളില്‍ തല ഇടുന്ന ഒരാള്‍ അല്ല. 

എനിക്കു ആരോടും ഒരു ദേഷ്യവും ഇല്ല .. സ്‌നേഹവും ലവലേശം ഇല്ല. എനിക്ക് ഇങ്ങനെ ഈ മോന്തയില്‍ പറ്റി ഇരിക്കുന്ന ഈ കപട ചിരിയും അങ്ങനെ ഇളിച്ചു കാട്ടി സെല്‍ഫിയും എടുത്ത് ഇങ്ങനെ ഒക്കെ പോയാ മാത്രം മതി എന്റെ ദൈവങ്ങളേ. (സിനിമ തന്നെ ജീവിതം ആക്കുന്ന ചിലരെ ഒക്കെ കാണുമ്പോള്‍ നല്ല രസം ഇണ്ട്) എന്നാണ് സയനോരയുടെ ഫേസ്ബുക്ക് പോസ്റ്റ്.

click me!