നടുറോഡില്‍ ആ പുരുഷന്മാര്‍ ചെയ്തത് സഹിക്കാനായില്ല; ഇല്യാനയുടെ വെളിപ്പെടുത്തല്‍

Published : Sep 14, 2017, 08:44 AM ISTUpdated : Oct 05, 2018, 02:57 AM IST
നടുറോഡില്‍ ആ പുരുഷന്മാര്‍ ചെയ്തത് സഹിക്കാനായില്ല; ഇല്യാനയുടെ വെളിപ്പെടുത്തല്‍

Synopsis

നടി ഇല്യാന ഡിക്രൂസ് പോസ്റ്റ് ചെയ്ത ഒരു ട്വീറ്റാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ച. ആരാധകരായാലും ശരി ഞാനൊരു പെണ്ണാണെന്ന് മറന്നുള്ള പെരുമാറ്റം സഹിക്കുകയില്ല. അതു മറന്ന് അതിരു വിട്ട് പെരുമാറാന്‍ ഞാനാര്‍ക്കും അനുവാദം കൊടുത്തിട്ടില്ലെന്നായിരുന്നു ട്വീറ്റ്.  കാര്യം എന്താണെന്ന് വ്യക്തമായില്ലെങ്കിലും നടിക്കെന്തോ ദുരനുഭവം ഉണ്ടായിയെന്ന നിഗമനത്തിലായിരുന്നു ആരാധകര്‍. തനിക്ക് നടു റോഡില്‍ സംഭവിച്ച ദുരവസ്ഥയെക്കുറിച്ച് ഒടുവില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

ഒരു ദേശീയ മാധ്യമത്തോട് തന്റെ ട്വീറ്റിന് കാരണമായ സംഭവം താരം തുറന്നു പറഞ്ഞു. സിനിമയുടെ പ്രമോഷന്‍ പരിപാടിക്കായി പോകവേയാണ് നടിക്ക് മോശം അനുഭവം ഉണ്ടായത്. ട്രാഫിക് സിഗ്‌നല്‍ മാറാന്‍ കാര്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് സമീപത്തുണ്ടായ കാറിലെ ആറു പുരുഷന്മാര്‍ മോശമായി പെരുമാറാന്‍ തുടങ്ങിയത്. കാറിന്റെ ഗ്ലാസില്‍ തട്ടി ശബ്ദം ഉണ്ടാക്കാന്‍ തുടങ്ങി. അശ്ലീലകരമായ ഭാവങ്ങളും ആംഗ്യങ്ങളും കാണിച്ചു. ഒരാള്‍ കാറിന്റെ മുകളിലെ വിന്‍േേഡാ തുറന്ന് കമിഴ്ന്ന് കിടന്ന് മോശമായി ചിരിക്കാനും കളിയാക്കാനും തുടങ്ങി. 

എനിക്ക് വേണമെങ്കില്‍ അവരുടെ ഫോട്ടോ എടുക്കാമായിരുന്നു. പക്ഷേ അതവരെ കൂടുതല്‍ പ്രകോപിപ്പിക്കുകയെയുള്ളൂ. നിസ്സഹായയായ പെണ്ണെന്ന് തോന്നിപ്പിച്ചു പോയി ആ സംഭവം. സിഗ്‌നല്‍ മാറിയപ്പോഴും അവര്‍ കാറിനെ പിന്തുടര്‍ന്നുവെന്നും ഡ്രൈവറും താനും മാത്രം ഉണ്ടായിരുന്നതിനാല്‍ അവര്‍ ആറു പേരോട് പ്രതികരിക്കുന്നത് കൂടുതല്‍ അപകടമാകുമെന്ന് മനസ്സിലാക്കിയെന്നും ഇല്യാന പറയുന്നു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ലഹരിക്കേസ്: ഷൈനിനെയും സുഹൃത്തിനെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി കോടതിയിൽ റിപ്പോർട്ട് നൽകും
വിജയ്‍യുടെ ജനനായകനിലെ അനിരുദ്ധ് ആലപിച്ച പുതിയ ഗാനം "ഒരു പേരെ വരലാര്" ട്രെൻഡിംഗ്