ചരിത്രം തിരുത്തി വീണ്ടും ദൃശ്യം; മലയാളത്തില്‍ മറ്റൊരു സിനിമയ്ക്കും സ്വന്തമാക്കാനാവാത്ത റെക്കോര്‍ഡ്

Published : Sep 13, 2017, 08:22 PM ISTUpdated : Oct 04, 2018, 06:15 PM IST
ചരിത്രം തിരുത്തി വീണ്ടും ദൃശ്യം; മലയാളത്തില്‍ മറ്റൊരു സിനിമയ്ക്കും സ്വന്തമാക്കാനാവാത്ത റെക്കോര്‍ഡ്

Synopsis

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത് ദൃശ്യം മലയാളത്തിലെ എക്കാലത്തെയും വലിയ വിജയ ചിത്രങ്ങളിലൊന്നാണ്. പിന്നീട് ദൃശ്യത്തിന് തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളുണ്ടായപ്പോഴും അവിടെയെല്ലാം ചിത്രം സൂപ്പര്‍ ഹിറ്റായി. ഇപ്പോഴിയാ ഇന്ത്യന്‍ പ്രാദേശിക ഭാഷാ സിനിമകളില്‍ മറ്റൊരു സിനിമയ്ക്കും ഇതുവരെ സ്വന്തമാക്കാനാവാത്ത റെക്കോര്‍ഡും ദൃശ്യം സ്വന്തമാക്കിയിരിക്കുന്നു.

ഇന്ത്യയിലെ ഒരു പ്രാദേശിക ഭാഷയില്‍ ഇറങ്ങിയ ഒരു ചിത്രത്തിന്റെ തിരക്കഥ അവകാശം ഒരു ചൈനീസ് നിര്‍മ്മാണ കമ്പനി സ്വന്തമാക്കി എന്ന റെക്കോര്‍ഡ് ആണ് ദൃശ്യം നേടിയത്. സംവിധായകന്‍ ജീത്തു ജോസഫ് തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം പുറത്തു വിട്ടത്.

ജീത്തുവിന്റെ ഫേസ്ബുക് പോസ്റ്റ്

മോഹൻലാലിനെ നായകനാക്കി, ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ഞാൻ സംവിധാനം ചെയ്ത് 2013ൽ പുറത്തു വന്ന ദൃശ്യം ഞങ്ങൾക്കേറെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒരു സിനിമയാണ്. ദൃശ്യത്തെ സംബന്ധിച്ചു ഒരു സന്തോഷകരമായ വാർത്ത നിങ്ങളോട് പറയാനുള്ളത് കൊണ്ടാണ് ഇതെഴുതുന്നത്, കാരണം ദൃശ്യത്തെ ഇത്രയും വലിയ ഒരു മഹാവിജയമാക്കിയത് നിങ്ങളാണ്, പ്രേക്ഷകർ. ദൃശ്യത്തിന്റെ തിരക്കഥയുടെ റൈറ്സ് ഒരു ചൈനീസ് പ്രൊഡക്ഷൻ കമ്പനി വാങ്ങിയിരിക്കുകയാണ്, ഇന്ത്യയിലെ ഒരു റീജിയണൽ ഭാഷയിലെ സിനിമയുടെ റൈറ്റ്സ് ഇതാദ്യമായിയാണ് ഒരു ചൈനീസ് പ്രൊഡക്ഷൻ ടീം വാങ്ങുന്നത്. ഏറെ സന്തോഷമുണ്ട്,കൂടെ നിന്ന നിങ്ങളോരോരുത്തരോടും പിന്നെ ഈ ഒരു അവസരം ഒരുക്കിത്തന്ന സുരേഷ് ബാലാജി സാറിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി !! സന്തോഷത്തിന്റെ വസന്തകാലങ്ങൾ ഇനിയും വന്നുചേരട്ടെ എന്ന പ്രാർത്ഥനയോടെ

ജീത്തു ജോസഫ്

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'മിസ് യൂ ലെജന്‍ഡ്'; യുട്യൂബില്‍ ആ ശ്രീനിവാസന്‍ സിനിമകളെല്ലാം വീണ്ടും കണ്ട് മലയാളികള്‍
ലഹരിക്കേസ്: ഷൈനിനെയും സുഹൃത്തിനെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി കോടതിയിൽ റിപ്പോർട്ട് നൽകും