ചുംബന രംഗത്തെ അമ്മ എതിര്‍ത്തു; നായികയെ മാറ്റിയേക്കും

Web Desk |  
Published : Mar 14, 2018, 07:25 PM ISTUpdated : Jun 08, 2018, 05:46 PM IST
ചുംബന രംഗത്തെ അമ്മ എതിര്‍ത്തു; നായികയെ മാറ്റിയേക്കും

Synopsis

ഇതെ ചൊല്ലി നടിയുടെ അമ്മയും നിർമാതാവും തമ്മിൽ തർക്കവുമുണ്ടായി.

ചുംബന രംഗത്തെ അമ്മ എതിര്‍ത്തതിന്‍റെ പേരില്‍ ടിവി ഷോ നായികയെ മാറ്റാനൊരുങ്ങി അണിയറപ്രവര്‍ത്തകര്‍. പ്രശസ്ത ടെലിവിഷൻ ഷോ ആയ തൂ ആഷിഖിയിൽ കൗമാരക്കാരിയായ നടി നടന്‍റെ കവിളിൽ  ചുംബിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനെതിരെയാണ് എതിര്‍പ്പുമായി നടിയുടെ അമ്മ രംഗത്തെത്തിയത് . ഇതെ ചൊല്ലി നടിയുടെ അമ്മയും നിർമാതാവും തമ്മിൽ തർക്കവുമുണ്ടായി.

16കാരിയായ ജന്നത്ത്​ സുബൈർ റഹ്​മാനി നടന്‍റെ കവിളിൽ ചുംബിക്കുന്ന രംഗമാണ്​ സ്​ക്രിപ്​റ്റിൽ ഉൾപ്പെടുത്തിയിരുന്നത്​. പങ്കിത്​ ശർമയുടെ തൂ ആഷിഖി എന്ന ഷോയിൽ നായിക റോൾ ആണ്​ ജന്നത്തിന്​. അമ്മയുടെ എതിർപ്പിനെ തുടർന്ന്​ ഈ രംഗം ഷോയിൽ നിന്ന്​ ഒഴിവാക്കാൻ ധാരണയായി. അവർ കവിളിൽ ചുംബിക്കുന്ന രംഗം ഉൾപ്പെടുത്താനായിരുന്നു തീരുമാനിച്ചിരുന്നതെന്നും അത്​ പറ്റില്ലെന്ന്​ താൻ പറഞ്ഞതായും നടിയുടെ അമ്മ പറഞ്ഞു. ഇത്​ മാധ്യമങ്ങളിൽ വാർത്തയായി വലിയ പ്രശ്​നമാകരുതെന്നും അവർ പറഞ്ഞു. 

എന്നാൽ ഇതുസംബന്ധിച്ച സ്​പോട്​ ബോയ്​ ഇ റിപ്പോർട്ടിൽ സംഭവത്തിൽ നിർമാതാക്കൾ അസംതൃപ്​തരാണെന്നും നായികയായ ജന്നത്തിനെ മാറ്റാൻ ആലോചിക്കുന്നതായും പറയുന്നു. പകരക്കാരിയെ കണ്ടെത്താൻ മൂന്ന്​ നടിമാരുടെ ഒഡീഷൻ നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ഇതിൽ ഒരാൾ നടി ഹെല്ലി ഷാ ആണ്​. ഹെല്ലിഷായെ ഇതിനകം നിർമാതാക്കൾ സമീപിച്ചതായും എന്നാൽ മറ്റ്​ പ്രൊജക്​ടുകളിൽ തിയതി നൽകിയതിനാൽ ഹെല്ലി ഉറപ്പുനൽകിയിട്ടില്ലെന്നും സ്​പോട്​ ബോയ്​ ^ഇ റിപ്പോർട്ടിൽ പറയുന്നു. 

പൂജ ബാനർജി, തന്യ ശർമ എന്നിവരാണ്​ തൂ ആഷിഖിയിലെ നായിക റോളിലേക്ക്​ ഒഡീഷന്​ എത്തിയ മറ്റ്​ രണ്ട്​ പേർ എന്നും റിപ്പോർട്ടിൽ പറയുന്നു. ഗുരുദേവ്​ ബല്ല പ്രൊഡക്ഷന്​ കീഴിൽ മഹേഷ്​ ഭട്ടാണ്​ തൂ ആഷിഖി നിർമിക്കുന്നത്​. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കേസ് ഫയലുകള്‍ക്ക് നടുവിൽ എസ്.ഐ വിജയ്; ഷെയ്ൻ നിഗത്തിന്റെ 'ദൃഢം' സെക്കൻഡ് ലുക്ക് പുറത്ത്
വിജയ്‍യുടെ മകന്‍ ജേസണിന്റെ സംവിധാനം, സിഗ്‍മയുടെ ടീസര്‍ പുറത്ത്