ഇന്ദ്രൻസിന്റെ ആശാൻ രണ്ടാം വാരത്തിലേക്ക്.

ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത "ആശാൻ" മികച്ച പ്രേക്ഷക - നിരൂപക പ്രതികരണം നേടി പ്രദർശനം തുടരുന്നു. കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം രണ്ടാം വാരത്തിലേക്ക് പ്രവേശിച്ച ചിത്രം, കേരളത്തിൽ പ്രദർശനത്തിനെത്തിച്ചത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്. ദുൽഖറിൻ്റെ വേഫെറർ ഫിലിംസിനൊപ്പം ചേർന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിച്ചത് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ്. വലിയ പ്രേക്ഷക പിന്തുണയാണ് രണ്ടാം വാരത്തിലും ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. കേരളത്തിലെ നിറഞ്ഞ സദസ്സുകളിൽ പ്രദർശിപ്പിക്കുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരും ഹൃദയം കൊണ്ടാണ് സ്വീകരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

യുവ പ്രേക്ഷകരും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിത്രം ഹാസ്യവും വൈകാരിക നിമിഷങ്ങളും കോർത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്. സിനിമക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രം ആദ്യാവസാനം ഏറെ രസകരമായി കണ്ടിരിക്കാവുന്ന ഗംഭീര ഫീൽ ഗുഡ് കോമഡി ഡ്രാമ ആയാണ് കഥ പറയുന്നത്. പ്രസക്തിയുള്ള ഒട്ടേറെ വിഷയങ്ങൾ ചിത്രത്തിൽ വളരെ രസകരമായി ചർച്ച ചെയ്യുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവർ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടൈറ്റിൽ വേഷം ചെയ്ത ഇന്ദ്രൻസിന്റെ ഗംഭീര അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞ ചിത്രത്തിൽ, ജോമോൻ ജ്യോതിറും തന്റെ കരിയർ ബെസ്റ്റ് പ്രകടനമാണ് നൽകിയത്. ഇവർക്കൊപ്പം ചിത്രത്തിൽ ശബ്ദ സാന്നിധ്യമായി മെഗാസ്റ്റാർ മമ്മൂട്ടിയും ഭാഗമായിട്ടുണ്ട്. 100 ൽ പരം പുതുമുഖങ്ങളും വേഷമിട്ട ചിത്രത്തിൽ, ഷോബി തിലകനും ബിബിൻ പെരുമ്പിള്ളിയും അബിൻ ബിനോ, മദൻ ഗൗരി എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്നു.

ഗപ്പി, രോമാഞ്ചം എന്നീ ചിത്രങ്ങൾക്ക് ശേഷം ഗപ്പി സിനിമാസ് നിർമ്മിച്ച ഈ ചിത്രം, ഗപ്പി, അമ്പിളി എന്നിവക്ക് ശേഷം ജോൺ പോൾ ജോർജ് സംവിധായകനായി എത്തിയ ചിത്രം കൂടിയാണ്. ഒരേ സമയം കലാമൂല്യവും ജനപ്രീതിയും ഉള്ള ചിത്രമായി മാറിയ "ആശാൻ" ഇതുവരെ കാണാത്ത ഒരു സിനിമാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും ഇതിനോടകം വലിയ ജനപ്രീതി നേടിയിട്ടുണ്ട്. ഛായാഗ്രഹണം: വിമൽ ജോസ് തച്ചിൽ, എഡിറ്റർ: കിരൺ ദാസ്, സൗണ്ട് ഡിസൈൻ: എംആർ രാജാകൃഷ്ണൻ, സംഗീത സംവിധാനം: ജോൺപോള്‍ ജോര്‍ജ്ജ്, ഗാനരചന: വിനായക് ശശികുമാർ, പശ്ചാത്തല സംഗീതം: അജീഷ് ആന്‍റോ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ, കോസ്റ്റ്യൂം ഡിസൈൻ: വൈഷ്ണവ് കൃഷ്ണ, കോ-ഡയറക്ടർ: രഞ്ജിത്ത് ഗോപാലൻ, ചീഫ് അസോ.ഡയറക്ടർ: അബി ഈശ്വർ, കോറിയോഗ്രാഫർ: ശ്രീജിത്ത് ഡാസ്ലർ, പ്രൊഡക്ഷൻ കൺട്രോളർ: ശ്രീക്കുട്ടൻ ധനേശൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽസ്: ആർ റോഷൻ, നവീൻ ഫെലിക്സ് മെൻഡോസ, ഡിസൈനിങ്: അഭിലാഷ് ചാക്കോ, . ഓവർസീസ് പാർട്ണർ - ഫാർസ് ഫിലിംസ്, പിആർഒ ശബരി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക