അത്തരം കാര്യങ്ങള്‍ ആഗ്രഹിക്കുന്നവര്‍ ഭാര്യയെയും മകളെക്കുറിച്ചും ആലോചിക്കണം; കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് മീന

Published : Sep 06, 2018, 09:34 AM ISTUpdated : Sep 10, 2018, 05:12 AM IST
അത്തരം കാര്യങ്ങള്‍ ആഗ്രഹിക്കുന്നവര്‍ ഭാര്യയെയും മകളെക്കുറിച്ചും ആലോചിക്കണം; കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് മീന

Synopsis

സിനിമ മേഖലയിലെ കാസ്റ്റിങ് കൗച്ചുമായി ബന്ധപ്പെട്ട തുറന്ന് പറച്ചിലുമായി നടി മീന . സിനിമയിൽ മാത്രമല്ല എല്ലാ മേഖലകളിലും കാലാ കാലങ്ങളായി സ്ത്രീകൾ ചൂഷണത്തിന് ഇരയാകുന്നുണ്ടെന്നും കഴിവിലും ജോലിയോടുള്ള ആത്മാർത്ഥതയിലുമാണ് സ്ത്രീകൾ  വിജയിക്കേണ്ടതെന്നും താരം

ചെന്നൈ: സിനിമ മേഖലയിലെ കാസ്റ്റിങ് കൗച്ചുമായി ബന്ധപ്പെട്ട തുറന്ന് പറച്ചിലുമായി നടി മീന . സിനിമയിൽ മാത്രമല്ല എല്ലാ മേഖലകളിലും 
കാലാ കാലങ്ങളായി സ്ത്രീകൾ ചൂഷണത്തിന് ഇരയാകുന്നുണ്ടെന്നും കഴിവിലും ജോലിയോടുള്ള ആത്മാർത്ഥതയിലുമാണ് സ്ത്രീകൾ  വിജയിക്കേണ്ടതെന്നും താരം പറഞ്ഞു. തെലുങ്ക് സിനിമാ രംഗത്ത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച നടി ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു മീന. 

ഇത് ഏറെ വളരെ വിഷമകരമായ അവസ്ഥയാണ്. തനിക്ക് ഇതുവരെയും ഇത്തരം അനുഭവം ഉണ്ടായിട്ടില്ലെങ്കിലും ഞാന്‍ സിനിമയില്‍ വരുന്ന കാലത്തും ഇത്തരം അക്രമങ്ങള്‍ സിനിമാരംഗത്ത് നിലനിന്നിരുന്നു. പുരുഷന്മാര്‍ ഇപ്പോഴെങ്കിലും മാറി ചിന്തിക്കണം. ഇത്തരം  കാര്യങ്ങള്‍ മനസ്സില്‍ കൊണ്ടുനടക്കുന്നവര്‍ സ്വന്തം ഭാര്യയെയും മകളെയും കുറിച്ച്‌ ആലോചിക്കണം. കരിയറില്‍ വിജയത്തിലെത്തണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകള്‍ അവരുടെ കഴിവില്‍ മാത്രം വിശ്വാസമര്‍പ്പിക്കുക.'- മീന വ്യക്തമാക്കി.

തെലുങ്ക് സിനിമാരംഗത്തെ കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു നടി ശ്രീ റെഡ്ഡി വെളിപ്പെടുത്തിയത്. തെലുങ്കു സിനിമയില്‍ പുതുമുഖങ്ങളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്നുവെന്ന ആരോപണവുമായാണ് ശ്രീ ആദ്യം രംഗത്തെത്തുന്നത്. നടനും സംവിധായകനുമായ ശേഖര്‍ കമ്മൂല, നടന്‍ റാണാ ദഗ്ഗുബാട്ടിയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബാട്ടി, ഗായകന്‍ ശ്രീറാം, സംവിധായകന്‍ കൊരട്ടല ശിവ തുടങ്ങിയവര്‍ക്കെതിരെയാണ് നടി ആദ്യം ആരോപണം ഉന്നയിച്ചിരുന്നത്.


 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മല്ലിപ്പൂവ് അല്ലേ, റോസാപ്പൂവ് അല്ലല്ലോ..; ശ്രദ്ധനേടി മധുബാല- ഇന്ദ്രൻസ് പടം 'ചിന്ന ചിന്ന ആസൈ'യിലെ ഗാനം
'ഇവിടെ കിടക്കാൻ സ്ഥലവുണ്ട്, വരോ ചീസ്..'; ആവശ്യവുമായി കുട്ടി ആരാധിക, ഒടുവിൽ ഹാഷിറിന്റെ മറുപടി- വൈറൽ