ഇന്ദ്രൻസും മധുബാലയും ആദ്യമായി ഒന്നിക്കുന്ന 'ചിന്ന ചിന്ന ആസൈ' എന്ന ചിത്രത്തിലെ 'കര കവിയാതെ' എന്ന ഗാനം ശ്രദ്ധ നേടുന്നു. ഗോവിന്ദ് വസന്തയാണ് സംഗീതം.

ലയാളത്തിന്റെ പ്രിയ നടൻ ഇന്ദ്രൻസും തെന്നിന്ത്യൻ താരം മധുബാലയും ആദ്യമായി ഒന്നിക്കുന്ന ചിന്ന ചിന്ന ആസൈ എന്ന സിനിമയിലെ മനോഹര മെലഡി​ഗാനം ശ്രദ്ധനേടുന്നു. കര കവിയാതെ.. എന്ന് തുടങ്ങുന്ന ​ഗാനത്തിന് വരികൾ എഴുതിയത് അൻവർ അലിയാണ്. ​ഗോവിന്ദ് വസന്തയാണ് സം​ഗീത സംവിധാനം. അഭിജിത്ത് അനിൽ കുമാർ ആണ് ആലാപനം. ഇന്ദ്രൻസും മധുബാലയും തമ്മിലുള്ള കെമിസ്ട്രിയും അഭിനയവും കാരണം പാട്ട് ജനങ്ങൾ ഇതിനകം ഏറ്റെടുത്തു കഴിഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വർഷ വാസുദേവ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ചിന്ന ചിന്ന ആസൈ. പൂർണ്ണമായും വാരണാസിയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം, അധികം വൈകാതെ തന്നെ തിയേറ്ററുകളിലെത്തും. ദുൽഖറിന്റ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിക്കുന്നത്. മധുബാലക്കൊപ്പം, വേറിട്ട അഭിനയ മുഹൂർത്തങ്ങളിലൂടെ ഇന്ദ്രൻസും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടും എന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

നേരത്തേ പുറത്ത് വന്ന, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കൻഡ് ലുക്ക് പോസ്റ്ററുകൾ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഛായാഗ്രഹണം : ഫയിസ് സിദ്ധിക്ക്, സംഗീതം: ഗോവിന്ദ് വസന്ത, എഡിറ്റർ : റെക്ക്സൺ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായൺ, ആർട്ട് ഡയറക്റ്റർ : സാബു മോഹൻ, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനർ : രംഗനാഥ് രവി, സൗണ്ട് മിക്സിംഗ്: പി സി വിഷ്ണു, കൊറിയോഗ്രാഫർ : ബ്രിന്ദാ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : നവനീത് കൃഷ്ണ, ലൈൻ പ്രൊഡ്യൂസർ : ബിജു പി കോശി, ഡി ഐ : ചലച്ചിത്രം ഫിലിം സ്റ്റുഡിയോ, വി എഫ് എക്സ് : പിക്റ്റോറിയൽഎഫ് എക്സ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ട്യൻ, ടൈറ്റിൽ ഡിസൈൻ : ജെറി, പബ്ലിസിറ്റി ഡിസൈൻസ് : ഇല്ലുമിനാർറ്റിസ്റ്റ്, ട്രൈലെർ കട്ട്സ് : മഹേഷ് ഭുവനേന്ദ്, ലിറിസിസ്റ്റ്സ്: അൻവർ അലി , ഉമ ദേവി, വരുൺ ഗ്രോവർ , ഗജ്നൻ മിത്കേ, സിംഗേഴ്സ് : ചിന്മയി ശ്രീപദ, കപിൽ കപിലൻ , ശ്രുതി ശിവദാസ്, ശിഖ ജോഷി, ഗോവിന്ദ് വസന്ത, അഭിജിത് അനിൽകുമാർ, സ്റ്റിൽസ്: നവീൻ മുരളി, പിആർഒ: ശബരി, ഡിജിറ്റൽ മാർക്കറ്റിങ് : അനൂപ് സുന്ദരൻ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming