പി.സി. ജോര്‍ജേ, താങ്കളുടെ പെണ്‍മക്കള്‍ക്കിത് സംഭവിച്ചാല്‍ അവരെ വീട്ടില്‍ പൂട്ടിയിടുമോ?

Published : Aug 01, 2017, 01:49 PM ISTUpdated : Oct 04, 2018, 07:10 PM IST
പി.സി. ജോര്‍ജേ, താങ്കളുടെ പെണ്‍മക്കള്‍ക്കിത് സംഭവിച്ചാല്‍ അവരെ വീട്ടില്‍ പൂട്ടിയിടുമോ?

Synopsis

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ രംഗത്ത് വന്ന പി.സി. ജോര്‍ജ് എംഎല്‍എയെ രൂക്ഷമായി വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി. 
പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്കെങ്ങനെ പിറ്റേ ദിവസം ജോലിക്ക് പോകാന്‍ സാധിച്ചു? അവരേത് ആശുപത്രിയിലാണ് അന്ന് പോയത്? എന്നൊക്കെയാണ് ജോര്‍ജ്ജിന്റെ സംശയം. പീഡനമെന്നത് താങ്കള്‍ക്കൊരു തമാശയാണോ? അതോ അവര്‍ ഒരു നടി ആയതുകൊണ്ടാണോ..? താങ്കളുടെ പെണ്‍മക്കള്‍ക്കാണിത് സംഭവിച്ചതെങ്കില്‍ താങ്കളവരെ വീട്ടില്‍ പൂട്ടിയിടുമോ എന്ന് ഭാഗ്യലക്ഷ്മി ചോദിച്ചു.

ഫേസ്ബുക്കിലൂടെയാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടാല്‍ അവള്‍ പുറത്തിറങ്ങാതെ കരഞ്ഞ് കരഞ്ഞ് ജീവിതമവസാനിപ്പിക്കണമെന്ന് ഒരു ജനപ്രതിനിധിതന്നെ പറയുന്നു. ഒന്നും മിണ്ടാതെയിരിക്കാന്‍ ആവത് ശ്രമിക്കുന്നുണ്ട്. എന്ത് ചെയ്യാന്‍, അപമാനിക്കപ്പെട്ടതിനു പുറമേ, പെണ്‍കുട്ടിക്കെതിരെ ഇത്ര നീചമായ പ്രസ്താവനകള്‍ കേള്‍ക്കുമ്പോള്‍ എങ്ങനെ പ്രതികരിക്കാതെയിരിക്കുമെന്ന് ഭാഗ്യലക്ഷ്മി ചോദിക്കുന്നു.

ജോര്‍ജ് സാറേ താങ്കള്‍ ഉളള കാര്യം പച്ചക്ക് വിളിച്ച് പറയുന്നവനാണെന്ന് സ്വയം അഭിമാനിക്കുന്നത് മാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ട്..അതിന് കൈയ്യടിക്കുന്നവരേയും കണ്ടിട്ടുണ്ട്. പക്ഷേ ഇതിത്തിരി ക്രൂരമായ പ്രസ്താവനയായിപ്പോയി സാറേ. ഇതിന് ജനം കൈയ്യടിക്കുമെന്ന് കരുതരുത്. ആരെ സംരക്ഷിക്കനാണീ നാടകം? പള്‍സര്‍ സുനിയേയോ? പള്‍സര്‍ സുനിയും കൂട്ടരുമാണ് തന്നെ ഉപദ്രവിച്ചതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. അപ്പൊള്‍ താങ്കള്‍ വാദിക്കുന്നത് പള്‍സര്‍ സുനിക്ക് വേണ്ടിയാണോ? അത് വ്യക്തമാക്കൂ.

നല്ല ജനപ്രതിനിധി. അവനവന് വേദനിക്കണം. എന്നാലേ വേദനയെന്തെന്നറിയൂ. തോക്കും ചൂണ്ടി നടന്ന് റബ്ബറും ഏലവും പണംവും മാത്രം കണ്ട് വളര്‍ന്ന താങ്കള്‍ക്ക് പെണ്ണിന്റെ മാനമെന്തെന്നോ അപമാനമെന്തെന്നോ മനസിലാവില്ല. നടിയും ഞങ്ങളുടെ മകളാണെന്നാണ് അന്ന് അമ്മ ഭാരവാഹികള്‍ പറഞ്ഞത്. തന്റെ മകളെ അപമാനിച്ച വ്യക്തിക്കെതിരെ അമ്മ സംഘടന എന്തെങ്കിലും ചെയ്യുമോ എന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കേസ് ഫയലുകള്‍ക്ക് നടുവിൽ എസ്.ഐ വിജയ്; ഷെയ്ൻ നിഗത്തിന്റെ 'ദൃഢം' സെക്കൻഡ് ലുക്ക് പുറത്ത്
വിജയ്‍യുടെ മകന്‍ ജേസണിന്റെ സംവിധാനം, സിഗ്‍മയുടെ ടീസര്‍ പുറത്ത്