കോളേജില്‍ അതിഥിയായെത്തി; സദസിനൊപ്പം അഡാറ് ഡാന്‍സുമായി നൂറിന്‍

Published : Feb 24, 2019, 09:21 PM ISTUpdated : Feb 24, 2019, 09:22 PM IST
കോളേജില്‍ അതിഥിയായെത്തി; സദസിനൊപ്പം അഡാറ് ഡാന്‍സുമായി നൂറിന്‍

Synopsis

രു അഡാര്‍ ലവില്‍ ഏവരുടെയും മനം കവര്‍ന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് നൂറിന്‍ ഷെരീഫ്. കൂട്ടുകാര്‍ക്കു വേണ്ടി എന്തും ചെയ്യുന്ന പെണ്‍കുട്ടിയുടെ അടിപൊളി വേഷം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

ഒരു അഡാര്‍ ലവില്‍ ഏവരുടെയും മനം കവര്‍ന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് നൂറിന്‍ ഷെരീഫ്. കൂട്ടുകാര്‍ക്കു വേണ്ടി എന്തും ചെയ്യുന്ന പെണ്‍കുട്ടിയുടെ അടിപൊളി വേഷം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഏറെ വിവാദങ്ങള്‍ക്കും കാത്തിരിപ്പിനും ശേഷം പുറത്തിറങ്ങിയ സംവിധായകന്‍ ഒമര്‍ ലുലുവിന്‍റെ ഒരു അഡാര്‍ ലവ്  തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ആദ്യം പുറത്തിറങ്ങിയ ചിത്രത്തില്‍ നിന്ന് മാറി പുതിയ ക്ലൈമാക്സുമായാണ് ചിത്രം ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്.

ചിത്രത്തിലെ നായികയായ നൂറിനെ കുറിച്ച് തന്നെയാണ് പുതിയ വാര്‍ത്ത. ചിത്രം റിലീസ് ചെയ്ത ശേഷം ഒരു കോളേജില്‍ അതിഥിയായി എത്തി കുട്ടികള്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന വീഡിയോ ഇപ്പോള്‍ യൂട്യൂബില്‍ ട്രന്‍ഡിങ് ആയിരിക്കുകയാണ്. അതിഥിയായി എത്തിയ നൂറിന്‍ ആദ്യം സദസിനോട് സംസാരിച്ച ശേഷം അവരോടൊപ്പം മതിമറന്ന് ചുവടുവയ്ക്കുന്നതാണ് ദൃശ്യങ്ങളില്‍.

PREV
click me!

Recommended Stories

'ഉറങ്ങുമ്പോൾ കാലിനു മുകളില്‍ കയറി നില്‍ക്കും, കഞ്ഞിക്കലത്തില്‍ മൂത്രം ഒഴിക്കും'; അച്ഛന്‍റെ ക്രൂരമായ ഉപദ്രവങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് ഗ്ലാമി ഗംഗ
മെയ്ഡ് ഇന്‍ മോളിവുഡ്! ഇന്ത്യന്‍ ബിഗ് സ്ക്രീന്‍ ഭരിക്കാന്‍ ഒരുങ്ങുന്ന മലയാള സിനിമ