സോഷ്യല്‍മീഡിയ ഹര്‍ത്താലിനെതിരെ പാര്‍വതി

Web Desk |  
Published : Apr 16, 2018, 01:10 PM ISTUpdated : Jun 08, 2018, 05:44 PM IST
സോഷ്യല്‍മീഡിയ ഹര്‍ത്താലിനെതിരെ പാര്‍വതി

Synopsis

ക്വത സംഭവത്തില്‍ പ്രതിഷേധിക്കാനെന്ന പേരില്‍ നടക്കുന്ന സോഷ്യല്‍ മീഡിയ ഹര്‍ത്താലിനെതിരെ നടി പാര്‍വതി

ക്വത സംഭവത്തില്‍ പ്രതിഷേധിക്കാനെന്ന പേരില്‍ നടക്കുന്ന സോഷ്യല്‍ മീഡിയ ഹര്‍ത്താലിനെതിരെ നടി പാര്‍വതി. ഹര്‍ത്താലിന്‍റെ പേരില്‍ പെരുവഴിയില്‍ തെമ്മാടിത്തരം കാണിക്കുകയാണെന്ന് പാര്‍വതി ട്വീറ്റ് ചെയ്തു. കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് പോകുന്ന വഴി തടയുകയും ആളുകളെ ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്യുകയാണെന്ന് പാര്‍വതി പോസ്റ്റില്‍ ആരോപിക്കുന്നു.

ഇന്നലെ സോഷ്യല്‍ മീഡിയയിലെ ഒരു പറ്റം ചെറുപ്പക്കാരാണ് ഹര്‍ത്താല്‍ നടത്തണമെന്ന് ആഹ്വാനം ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം കോഴിക്കോട് കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വഴി തടയുകയും അക്രമം നടത്തുകയും ചെയ്യുകയാണ് ഒരു വിഭാഗം ചെറുപ്പക്കാര്‍. ദേശീയ പാതയിലടക്കം വാഹനങ്ങള്‍ തടയുന്ന സംഭവത്തില്‍ പൊലീസ് ഇടപെട്ട് തുടങ്ങിയിട്ടുണ്ട്. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വാനില ചെടിയെ..വാനോളം വളര്..; 'വാഴ 2'ലെ മനോഹര ​ഗാനം എത്തി
'എഐ മായമല്ല കൂട്ടുകരെ; വേ​ഗതയ്ക്കനുസരിച്ച് അടയുന്ന ഡോർ, തള്ളിപ്പിടിച്ച് പുറത്തേക്ക് ചാഞ്ഞ് കിടക്കുന്ന മമ്മൂക്ക'