കസബയെ കുറിച്ച് പറഞ്ഞ പാര്‍വതിക്ക് മമ്മൂട്ടി നല്‍കിയ മറുപടി

Web Desk |  
Published : Dec 19, 2017, 03:05 PM ISTUpdated : Oct 05, 2018, 12:55 AM IST
കസബയെ കുറിച്ച് പറഞ്ഞ പാര്‍വതിക്ക് മമ്മൂട്ടി നല്‍കിയ മറുപടി

Synopsis

രാജ്യാന്താര ചലച്ചിത്രമേളയില്‍ നടി പാര്‍വതി കസബയ്‌ക്കെതരിരെ വിമര്‍ശനമുന്നയിച്ച് വിവാദമായിരുന്നു. ഇന്നാല്‍ ഇതിന് പ്രതികരണവുമായി വന്നിരിക്കുകയാണ് നടന്‍ സിദ്ധിഖ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം അറിയിച്ചത്. അവരവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ പാര്‍വതി പറഞ്ഞതിനെ കുറിച്ച് താന്‍ മമ്മൂട്ടിയോട് നേരിട്ട് ചോദിച്ചിരുന്നു.

സിദ്ധിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രധാന വിഷയം പാര്‍വതിയും കസബയും, മമ്മൂട്ടിയും ഒക്കെയാണല്ലോ? പലരുടെയും അഭിപ്രായങ്ങള്‍ കേട്ടപ്പോള്‍ എനിക്കും ഇതേകുറിച്ച് രണ്ട് വാക്ക് പറയണമെന്ന് തോന്നി.

സംഭവിച്ചതെന്ത്? ഫിലിം ഫെസ്റ്റിവല്‍ നടക്കുന്ന സമയത്ത് ഒരു ചടങ്ങില്‍ വച്ച് നടി പാര്‍പറഞ്ഞു. കസബ എന്ന സിനിമയില്‍ മമ്മൂട്ടി സ്ത്രീകളോട് മോശമായ തരത്തില്‍ പെരുമാറുകയോ അവരെ ഇകഴ്്ത്തി സംസാരിക്കുകയോ ചെയ്യുന്ന ഒരു സീനുണ്ട്. അതത് കണ്ടപ്പോള്‍ എനിക്ക് വിഷമം തോന്നി. മമ്മൂട്ടിയെ പോലുള്ള ഒരു നടന്‍ അത് ചെയ്യാന്‍ പാടില്ലായിരുന്നു. ഇതായിരുന്നു ആ കുട്ടി പറഞ്ഞത്. അത്  ആ കുട്ടിയുടെ അഭിപ്രായമാണ്. ആര്‍ക്കും അവരവരരുടെ അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ സ്വാതന്ത്ര്യമുള്ള ഒരു നാടാണ് നമ്മുടേത്. നമ്മള്‍ ഒരു അഭിപ്രായം പറയുമ്പോള്‍ അതിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഉണ്ടാവാം. എതിര്‍ക്കുന്നവര്‍ അവരുടെ എതിര്‍പ്പുകള്‍ അവരവരുടെ ഭാഷയില്‍ പ്രകടിപ്പിച്ചു എന്നിരിക്കും. അത് കേട്ട് വിറളി പിടിച്ചിട്ട് കാര്യമില്ല.

പാര്‍വതിയുടെ അഭിപ്രായത്തോട് വിയോജിപ്പുള്ളവര്‍ പറഞ്ഞ കാര്യങ്ങളിലും വസ്തുത ഉണ്ടെന്ന് അത് കേട്ടവര്‍ക്കും തോന്നി. നമ്മള്‍ ഒരു കാര്യത്തെ കുറിച്ച് പ്രതികരിക്കുമ്പോള്‍ അതിനെ തുടര്‍ന്നുണ്ടാവുന്ന ഭവിഷ്യത്തുകള്‍കൂടി മുന്നില്‍ കാണേണ്ടേ?  അല്ലാതെ ഞാന്‍ പറയുന്ന അഭിപായങ്ങള്‍ എല്ലാവരും കേട്ടുകൊള്ളണം, അതിനെ എതിര്‍ത്ത് ആരും ഒന്നും പറയാന്‍ പാടില്ല എന്ന ചിന്തിക്കുന്നത് ശരിയാണോ?

ഇന്നിപ്പോ മറ്റൊരു സഹോദരി ഇറങ്ങിയിട്ടുണ്ട്. പാര്‍വതിയെ എതിര്‍ക്കുന്നവരെല്ലാം മമ്മൂട്ടി അടക്കി ഇരുത്തണമെന്ന് പറഞ്ഞുകൊണ്ട്, മമ്മൂട്ടിക്ക് അതാണോ പണി?  മമ്മൂട്ടി പറഞ്ഞിട്ടാണോ ഇവരൊക്കെ പാര്‍വതിയെ തെറി വിളിച്ചത്? അതിനുള്ള വഴി ഒരുക്കികൊടുത്തത് പാര്‍വതി തന്നെയല്ലേ?  അപ്പോ അവരെ അടക്കി നിര്‍ത്താനുള്ള ബാദ്ധ്യത അല്ലെങ്കില്‍ അവരോട് മറുപടി പറയാനുള്ള  ബാധ്യത പാര്‍വതിക്ക്  തന്നെയാണ്. പാര്‍വതിയുടെ പ്രസംഗം കേട്ട അന്ന് തെന്ന ഞാന്‍ മമ്മൂക്കയോട് ഇതിനെ കുറിച്ച് ചോദിച്ചു. അദ്ദേഹം ചിരിച്ചുകൊണ്ടാണ് പറഞ്ഞത് കുട്ടികളല്ലെടാ അവരെന്തെങ്കിലും പറഞ്ഞോട്ടെ.

 പാര്‍വതിയുടെ അത്രയും അറിവോ ഇംഗ്ലീഷ് പരിഞ്ജാനമോ അഭിനയശേഷിയോ ഒന്നും എനിക്കില്ല. ആകെ  ഉള്ളത് ആ കുട്ടിയുടെ അച്ഛന്റെ പ്രായം മാത്രം( അതും എന്റെ മിടുക്കല്ല). ആ പ്രായം വച്ചുകൊണ്ട് ഒരു കാര്യം പറഞ്ഞോട്ടെ, കുട്ടീ നമ്മളൊക്കെ ഒരേ മേഖലയില്‍ ജോലി ചെയ്യുന്നവരല്ലേ അവിടെ ഞങ്ങള്‍ പെണ്ണുങ്ങള്‍, നിങ്ങള്‍ ആണുങ്ങള്‍ എന്നൊക്കെ വേണോ നമ്മള്‍ എന്ന് മാത്രം പോരേ.

 മേല്‍ പറഞ്ഞത് എന്റെ അഭിപ്രായമാണ്. എതിര്‍പ്പുള്ളവര്‍ ഉണ്ടാകും. അവരവരുടെ എതിര്‍പ്പുകള്‍ ക്ഷമയോടെ കേള്‍ക്കാനുള്ള സഹിഷ്ണുതയും എനിക്കുണ്ട്. ഞാന്‍ ഉദ്ദേശിച്ചത് എന്റെ സഹപ്രവര്‍ത്തകരെ മറ്റുള്ളവര്‍ തെറി വിളിക്കുന്നത് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. അത്ര മാത്രം.

 

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ദൃശ്യം 3' ന് മുന്‍പ് 'വലതുവശത്തെ കള്ളന്‍'; ജീത്തു ജോസഫ് ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു
ആദ്യ വാരാന്ത്യം നേടിയതെത്ര? 'ഭഭബ'യുടെ 4 ദിവസത്തെ കളക്ഷന്‍ അറിയിച്ച് നിര്‍മ്മാതാക്കള്‍