സിനിമയ്ക്കുവേണ്ടി സീരിയൽ നിർത്തണമെന്ന് സംവിധായകൻ പറഞ്ഞു; ഷെല്ലി കിഷോര്‍

Published : Jan 24, 2018, 05:14 PM ISTUpdated : Oct 05, 2018, 03:18 AM IST
സിനിമയ്ക്കുവേണ്ടി സീരിയൽ നിർത്തണമെന്ന് സംവിധായകൻ പറഞ്ഞു; ഷെല്ലി കിഷോര്‍

Synopsis

കൊച്ചി: സീരിയല്‍ രംഗത്ത് നിന്ന് സിനിമയിലെത്തി ശോഭിക്കുന്ന നടിമാര്‍ വളരെ കുറവാണ്. സീരിയല്‍ താരങ്ങളോളുടുള്ള സിനിമ മേഖലയുടെ സമീപനം തന്നെയാണ് അതിന്‍റെ കാരണവും. അത്തരത്തിലൊരു മോശം അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് ഈട എന്ന സിനിമയിലൂടെ ശ്രദ്ധേയ നേടിയ ഷെല്ലി കിഷോര്‍. സി​നി​മ​യി​ൽ അ​ഭി​ന​യി​പ്പി​ക്ക​ണ​മെ​ങ്കി​ൽ സീ​രി​യ​ൽ അ​ഭി​ന​യം നി​ർ​ത്ത​ണ​മെ​ന്ന് ഒ​രു സം​വി​ധാ​യ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് ഷെ​ല്ലി പ​റ​ഞ്ഞ​ത്. മാ​ത്ര​മ​ല്ല പി.​ആ​ർ ചെ​യ്യാ​നും സ്വ​ന്ത​മാ​യി മാ​ർ​ക്ക​റ്റ് ചെ​യ്യാ​നും അ​റി​യാ​ത്ത​തി​നാ​ലും താ​ൻ ഇ​വി​ടെ​യു​ണ്ടെ​ന്ന് ആ​ർ​ക്കും അ​റി​യി​ല്ലെ​ന്നും ഇ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ടെലിവിഷനില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സ്ത്രീ​പ​ദ​ത്തി​ലെ പ്രധാന ക​ഥാ​പാ​ത്ര​ത്തെ അവതരിപ്പിക്കുന്നത് ഷെല്ലിയാണ്. കു​ങ്കു​മ​പ്പൂ​വ് എ​ന്ന സീ​രി​യ​ലി​ലൂ​ടെ പ്രേ​ക്ഷ​പ്രീ​തി നേ​ടി​യ ഷെ​ല്ലി ഇ​തി​നോ​ട​കം ത​ന്നെ സ​ഖാ​വ്, ഈ​ട തു​ട​ങ്ങി ഏ​ഴ് ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. 2013ൽ ​പു​റ​ത്തി​റ​ങ്ങി​യ ത​ങ്ക​മീ​ൻ​ഗ​ൾ എ​ന്ന ചി​ത്ര​ത്തി​ലെ വ​ടി​വ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ഷെ​ല്ലി ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ മി​ക​ച്ച സ​ഹ​ന​ടി​ക്കു​ള്ള പു​ര​സ്ക്കാ​രം ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. സി​നി​മ​യി​ലാ​യാ​ലും സീ​രി​യ​ലി​ലാ​യാ​ലും അ​ഭി​ന​യ സാ​ധ്യ​ത​യു​ള്ള ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കാ​നാ​ണ് ത​നി​ക്ക് താ​ത്പ​ര്യ​മെ​ന്ന് ഷെ​ല്ലി തു​റ​ന്നു പ​റ​യു​ന്നു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വവ്വാലിൽ നായികയായി മറാത്തി പെൺകുട്ടി; ക്യാരക്റ്റർ പോസ്റ്റർ പുറത്ത്
എന്നെ തനിച്ചാക്കി പോയി, അങ്ങനെയൊരു ജന്മം ഇനി ഉണ്ടാവരുതേ..; അമ്മയുടെ വിയോ​ഗത്തിൽ നെഞ്ചുലഞ്ഞ് ലൗലി ബാബു