'നിറമുള്ള ചിറകുകള്‍കൊണ്ട് വളരെയുയരത്തില്‍ പറക്കാന്‍ ആഗ്രഹിച്ചവള്‍'; കൊച്ചുവില്ലത്തി ആരാണ്

Web Desk   | Asianet News
Published : Feb 06, 2020, 04:26 PM ISTUpdated : Feb 06, 2020, 04:31 PM IST
'നിറമുള്ള ചിറകുകള്‍കൊണ്ട് വളരെയുയരത്തില്‍ പറക്കാന്‍ ആഗ്രഹിച്ചവള്‍';  കൊച്ചുവില്ലത്തി ആരാണ്

Synopsis

താരങ്ങളുടെ കുട്ടിക്കാല ഫോട്ടോകൾ കണ്ടെത്തി, അത് ആരാണെന്ന് കണ്ടുപിടിക്കാൻ പറയുന്നത് സോഷ്യൽമീഡിയയുടെ വിനോദമാണ്. ഇപ്പോൾ തന്റെ കുട്ടിക്കാലഫോട്ടോ പങ്കുവച്ചിരിക്കുന്നത് സിരിയൽതാരം സോനുവാണ്

കുട്ടിക്കാലത്തെ ഫോട്ടോ നോക്കി അതാരാണെന്ന് കണ്ടെത്തുക പ്രയാസമുള്ള കാര്യമാണ്. താരങ്ങളുടെ കുട്ടിക്കാലത്തെ ചിത്രങ്ങള്‍ അങ്ങനെ കണ്ടെത്തുക ആരാധകര്‍ക്കൊരു വിനോദവുമാണ്. തന്റെ കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ച് ആരാധകരെ അതിശയിപ്പിച്ചിരിക്കുന്നത് മറ്റാരുമല്ല, മലയാളികളുടെ പ്രിയപ്പെട്ട വില്ലത്തി വേണിയാണ്. ഏഷ്യാനെറ്റിലെ സ്ത്രീധനം എന്ന പരമ്പരയിലൂടെ വില്ലത്തിയായെത്തി മലയാളികളുടെ മനം കവര്‍ന്ന താരമാണ് സോനു സതീഷ്‌കുമാര്‍. വില്ലത്തിയായാണ് മിനിസ്‌ക്രീനിലെത്തിയതെങ്കിലും ഭാര്യ എന്ന പരമ്പരയില്‍ വളരെ പാവമായ രോഹിണി എന്ന കഥാപാത്രമാണ് താരം ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്.

ഏഷ്യാനെറ്റിലെ വാല്‍ക്കണ്ണാടി പരിപാടി അവതരിപ്പിക്കാനെത്തിയ സോനു പ്രേക്ഷകരുടെ പ്രിയപ്പെട്ട വില്ലത്തിയായി മാറിയതും ഏഷ്യാനെറ്റിലൂടെ തന്നെയാണ്. വില്ലത്തി കഥാപാത്രമായാണ് താരം സീരിയലില്‍ എത്തിയിരുന്നതെങ്കിലും താന്‍ വളരെ ആസ്വദിച്ചാണ് വില്ലത്തിവേഷം കൈകാര്യം ചെയ്തിരുന്നതെന്നാണ് താരം പലപ്പോഴും പറഞ്ഞിട്ടുള്ളത്.

'ഒരുകാലത്ത് എല്ലാവരുടേയും സ്‌നേഹത്തിനും ലാളനയ്ക്കും പാത്രമായ ഒരു ചെറിയ പെണ്‍കുട്ടിയുണ്ടായിരുന്നു. തന്റെ നിറമുള്ള ചിറകുകള്‍കൊണ്ട് വളരെയുയരത്തില്‍ പറക്കാന്‍ ആഗ്രഹിച്ചവള്‍. ബാല്യകാലം വളരെ വിലപ്പെട്ടതാണ്.' എന്ന ക്യാപ്ഷനോടെയാണ് താരം തന്റെ ബാല്യകാലത്തെ ചിത്രം പങ്കുവച്ചിരിക്കുന്നത്. വിവാഹത്തോടെ പരമ്പരകളില്‍നിന്നും വിട്ടുനിന്ന താരം ഇപ്പോള്‍ വീണ്ടും സജീവമാണ്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മികച്ച അഭിപ്രായം, പക്ഷേ തിയറ്റര്‍ വിജയം അകലെ; കാത്തിരിപ്പിനൊടുവില്‍ ആ ചിത്രം ഒടിടിയിലേക്ക്
1000 കോടി പടത്തിന് മുന്‍പ് ആ ചിത്രം! ആഗോള പ്രേക്ഷകരെ ലക്ഷ്യമാക്കി റിലീസിന് രാജമൗലി