തിയേറ്ററിൽ കാണാൻ സാധിക്കാത്തവർക്കായി ചിത്രം ഒടിടിയിലേക്ക്. റിലീസ് തീയതി അറിയാം

മലയാളത്തില്‍ ഈ വര്‍ഷം തിയറ്ററുകളില്‍ എത്തിയ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായിരുന്നു റോഷൻ മാത്യു, സെറിന്‍ ഷിഹാബ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ‘ഇത്തിരി നേരം’. നവംബര്‍ 7 ന് ആയിരുന്നു തിയറ്റര്‍ റിലീസ്. ചിത്രം കണ്ടവരില്‍ നിന്ന് പോസിറ്റീവ് അഭിപ്രായങ്ങളാണ് ലഭിച്ചതെങ്കിലും പ്രേക്ഷകരെ കാര്യമായി നേടി ഒരു ബോക്സ് ഓഫീസ് വിജയത്തിലേക്ക് എത്താന്‍ ചിത്രത്തിന് സാധിച്ചില്ല. എന്നാല്‍ തിയറ്ററില്‍ മിസ് ആയവര്‍ക്ക് ചിത്രം ഒരിക്കല്‍ക്കൂടി കാണാന്‍ ഒരു അവസരം വരികയാണ്. വൈകാതെ ഒടിടി സ്ട്രീമിംഗിന് ഒരുങ്ങുകയാണ് ചിത്രം.

Add Asianetnews as a Preferred SourcegooglePreferred

സണ്‍ നെക്സ്റ്റിലൂടെ ഈ മാസം 31 ന് ആയിരിക്കും ചിത്രം എത്തുക. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയും ചിത്രം പിന്നീട് എത്തും. ഇതിന്‍റെ തീയതി അറിവായിട്ടില്ല. പ്രണയത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രം ജിയോ ബേബിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിശാഖ് ശക്തിയാണ്. നന്ദു, ആനന്ദ് മന്മഥൻ, ജിയോ ബേബി, കണ്ണൻ നായർ, കൃഷ്ണൻ ബാലകൃഷ്ണൻ, അതുല്യ ശ്രീനി, സരിത നായർ, ഷൈനു. ആർ. എസ്‌, അമൽ കൃഷ്ണ, അഖിലേഷ് ജി കെ, ശ്രീനേഷ് പൈ, ഷെരീഫ് തമ്പാനൂർ, മൈത്രേയൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

മാൻകൈൻഡ് സിനിമാസ്, ഐൻസ്റ്റീൻ മീഡിയ, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളിൽ ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, ഐൻസ്റ്റീൻ സാക്ക് പോൾ, സജിൻ എസ്. രാജ്, വിഷ്‍ണു രാജൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ക്യാമറ രാകേഷ് ധരൻ, എഡിറ്റിംഗ് ഫ്രാൻസിസ് ലൂയിസ്‌, മ്യൂസിക്കും ലിറിക്‌സും ബേസിൽ സിജെ, സൗണ്ട് ഡിസൈൻ, ലൊക്കേഷന്‍ സൗണ്ട് സന്ദീപ് കുറിശ്ശേരി, സൗണ്ട് മിക്സിംഗ് സന്ദീപ് ശ്രീധരൻ, പ്രൊഡക്ഷൻ ഡിസൈൻ മഹേഷ് ശ്രീധർ, കോസ്റ്റ്യൂംസ് ഫെമിന ജബ്ബാർ, മേക്കപ്പ് രതീഷ് പുൽപ്പള്ളി, വി എഫ് എക്സ് സുമേഷ് ശിവൻ, കളറിസ്റ്റ് ശ്രീധർ വി ഡി ക്ലൗഡ്, അസിസ്റ്റന്റ് ഡയറക്ടർ നിരഞ്ജൻ ആർ ഭാരതി, അസ്സോസിയേറ്റ് ഡയറക്റ്റർ ശിവദാസ് കെ കെ, ഹരിലാൽ ലക്ഷ്മണൻ, പ്രൊഡക്ഷൻ കൺട്രോളർ ജയേഷ് എൽ ആർ, സ്റ്റിൽസ് ദേവരാജ് ദേവൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നിതിൻ രാജു, ഷിജോ ജോസഫ്, സിറിൽ മാത്യു, ടൈറ്റിൽ ഡിസൈൻ സർക്കാസനം. ഡിസ്ട്രിബ്യൂഷന്‍ ഐസ്‌കേറ്റിംഗ് ഇൻ ടോപിക്സ് ത്രൂ ശ്രീ പ്രിയ കമ്പൈൻസ്, ട്രെയിലർ അപ്പു എൻ ഭട്ടതിരി, പബ്ലിസിറ്റി ഡിസൈനർ ആന്റണി സ്റ്റീഫൻ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming