മിനിസ്ക്രീൻ വിജയം ബിഗ് ബോസിലും തുടരാൻ ശ്രീലയ എത്തുന്നു

Published : Sep 06, 2026, 08:55 PM IST
Sreelaya

Synopsis

'ഭാഗ്യദേവത' പോലുള്ള പരമ്പരകളിലൂടെ ശ്രദ്ധേയയായ സീരിയൽ താരം ശ്രീലയ, ബിഗ് ബോസ് മലയാളം സീസൺ 8-ലെ പുതിയ മത്സരാർത്ഥിയാണ്. മുൻ മത്സരാർത്ഥി ശ്രുതി ലക്ഷ്മിയുടെ സഹോദരിയായ അവർ, 'കുട്ടിയും കോലും' എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.

ബിഗ് ബോസ് മലയാളം പ്രെഡിക്ഷൻ ലിസ്റ്റിൽ അധികമാരും ഉൾപ്പെടുത്താതെ പോയ ഒരു പേരായിരുന്നു സീരിയൽ നടിയായ ശ്രീലയയുടേത്. 'ഭാഗ്യദേവത' എന്ന പരമ്പരയിലെ മികച്ച പ്രകടനത്തിലൂടെ കേരളത്തിലെ ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയയായ ശ്രീലയ ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസൺ 8 ലെ മത്സരാർത്ഥിയായി എത്തിയിരിക്കുകയാണ്. സിനിമ സീരിയൽ താരവും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായിരുന്ന ശ്രുതി ലക്ഷ്മിയുടെ സഹോദരികൂടിയാണ് ശ്രീലയ. കണ്ണൂരിലാണ് ലയ ജോസ് എന്ന പേരിൽ ശ്രീലയ ജനിച്ചത്.

ജോസും ലിസി ജോസുമാണ് മാതാപിതാക്കൾ. കണ്ണൂരിൽ തന്നെയാണ് ശ്രീലയയുടെ കുട്ടിക്കാലം. കുട്ടിക്കാലം മുതൽക്കേ ശാസ്ത്രീയ നൃത്തത്തിലും സംഗീതത്തിലും ശ്രീലയ പരിശീലനം നേടിയിട്ടുണ്ട്. അഭിനയരംഗത്തേക്ക് കടക്കുന്നതിന് മുൻപ് വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിൽ അതീവ താൽപ്പര്യം കാണിച്ച ശ്രീലയ നഴ്സിംഗിൽ ബിരുദവും നേടിയിട്ടുണ്ട്. 2013-ൽ പുറത്തിറങ്ങിയ 'കുട്ടിയും കോലും' എന്ന ചിത്രത്തിലൂടെയാണ് ശ്രീലായ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഗിന്നസ് പക്രു ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. 'മാണിക്യം' എന്ന ചിത്രത്തിലും അവർ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. കൃഷ്ണ കൃപ സാഗരം എന്ന സീരിയയിലൂടെയാണ് മിനിസ്ക്രീൻ രംഗത്തെ ശ്രീലയയുടെ അരങ്ങേറ്റം. പിന്നീട് കണ്മണി, ഭാഗ്യദേവത, മൂന്നുമണി, തേനും വയമ്പും, പ്രിയപ്പെട്ടവൾ തുടങ്ങീ സീരിയലുകളിലും ശ്രദ്ധേയ പ്രകടനമാണ് ശ്രീലയ കാഴ്ചവച്ചത്.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായ ശ്രീലയ ബിഗ് ബോസിലും ആരാധകരെ സൃഷ്ടിക്കുമോ എന്നതാണ് പ്രേക്ഷകർ ഉറ്റുനോക്കുന്ന പ്രധാന കാര്യം. സഹോദരി ശ്രുതി ലക്ഷ്മിയുടെ ബിഗ് ബോസ് അനുഭവങ്ങൾ ശ്രീലയയ്ക്ക് ഏതെങ്കിലും തരത്തിൽ ഗുണകരമാവുമോ എന്നും പ്രധാന കാര്യമാണ്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബി​ഗ് ബോസ് മലയാളം സീസൺ 8ൽ സുമേഷ് ചന്ദ്രൻ
ബിഗ് ബോസില്‍ കളം നിറയാൻ ആര്‍ജെ അഞ്‍ജലിയും