ഈ വര്‍ഷം ആറുമാസത്തില്‍ നാല് പടങ്ങള്‍, മൂന്നും പരാജയം: പക്ഷെ തൃഷയ്ക്ക് ചിത്രങ്ങള്‍ കുറയുന്നില്ല !

Published : Jun 14, 2025, 02:54 PM IST
Trisha Krishnan

Synopsis

2025ൽ തൃഷയുടെ മൂന്ന് സിനിമകൾ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. എന്നാൽ, 'ഗുഡ് ബാഡ് അഗ്ലി' എന്ന ചിത്രത്തിലൂടെ താരം വൻ വിജയം നേടി. ഈ വിജയം തൃഷയുടെ കരിയറിൽ പുതിയ പ്രതീക്ഷ നൽകുന്നു.

ചെന്നൈ: തെന്നിന്ത്യന്‍ സിനിമയിലെ താരറാണിയായ തൃഷ കൃഷ്ണന്‍റെതായി 2025ല്‍ ഇതുവരെ പുറത്തിറങ്ങിയത് നാല് ചിത്രങ്ങളാണ്. എന്നാല്‍ ഇതിലെ തൃഷ പ്രധാന വേഷത്തിസ്‍ എത്തിയ മൂന്ന് സിനിമകള്‍ ബോക്സോഫീസില്‍ പരാജയമായി. ഐഡന്റിറ്റി, വിടാമുയര്‍ച്ചി, തഗ് ലൈഫ് എന്നിവയാണ് ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടാതെ പോയത്.

മലയാള ചിത്രമായ ഐഡന്റിറ്റിയില്‍ ടോവിനോ തോമസിനൊപ്പം തൃഷ അഭിനയിച്ചെങ്കിലും ചിത്രം പ്രേക്ഷകരെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടു. വിടാമുയര്‍ച്ചിയില്‍ അജിത്തിനൊപ്പം പരിമിതമായ സ്‌ക്രീന്‍ സമയം മാത്രമാണ് ലഭിച്ചതെങ്കിലും പ്രധാന കഥാപാത്രം ആയിരുന്നു. എന്നാല്‍ ഇത് ആരാധകരെ നിരാശരാക്കി. മണിരത്‌നം സംവിധാനം ചെയ്ത തഗ് ലൈഫ് വന്‍ പ്രതീക്ഷകളോടെ എത്തിയെങ്കിലും തൃഷ ഇന്ദ്രാണി എന്ന ക്യാരക്ടര്‍ അവതരിപ്പിച്ച ചിത്രത്തിന് ബോക്സോഫീസില്‍ വിജയിക്കാന്‍ കഴിഞ്ഞില്ല.

എന്നാല്‍, തൃഷയ്ക്ക് ഒരു ചിത്രം ആശ്വാസം നല്‍കി. തൃഷ രമ്യ എന്ന നായിക വേഷത്തില്‍ എത്തിയ ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രം തമിഴ് സിനിമയില്‍ ഏറ്റവും ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ചിത്രമായി മാറി. ഈ വിജയം എന്തായാലും താരത്തില്‍ പ്രതീക്ഷ നല്‍കുന്നതാണ്.

തൃഷയുടെ അടുത്ത പ്രോജക്ടുകള്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നു. വിശ്വംഭര എന്ന തെലുങ്ക് ചിത്രവും സൂര്യ 45 എന്ന പ്രോജക്ടും 2025-ല്‍ റിലീസിന് ഒരുങ്ങുന്നുണ്ട്. കൂടാതെ, മണിരത്‌നം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ തൃഷ നായികയായി എത്തുമെന്ന് അഭ്യൂഹങ്ങളുണ്ട്.

അതിനുപുറമെ, വെങ്കടേഷിനൊപ്പം അനില്‍ രവിപൂഡി സംവിധാനം ചെയ്യുന്ന ഒചിത്രത്തിനായി തൃഷ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രീകരണം തുടങ്ങാത്ത ചിത്രം 2026 ല്‍ റിലീസ് ചെയ്യാനാണ് പദ്ധതി.

പരാജയങ്ങളെ തന്റെ കരിയറിന്റെ അവസാനമായി കാണാതെ, ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് തൃഷ. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെയാണ് തൃഷ പരാജയങ്ങളെ മറക്കാന്‍ ശ്രമിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബ്രഹ്മാണ്ഡ ദൃശ്യ വിരുന്ന്, 'രാജാസാബി'ന്റെ മായിക ലോകത്തേക്ക് ക്ഷണിച്ച് രണ്ടാം ട്രെയിലർ
ആഭരണങ്ങൾ സമ്മാനിച്ചത് പേളി ചേച്ചി; അച്ചനെയും അമ്മയേയും പോലെയെന്ന് ഇച്ചാപ്പി എന്ന ശ്രീലക്ഷ്മി