
ഡിജിറ്റൽ യുഗത്തിലും ആഴത്തിലുള്ള അറിവ് കിട്ടാൻ പുസ്തകവായന തന്നെവേണമെന്ന് അടൂർ ഗോപാലകൃഷ്ണൻ. വിവരങ്ങൾ വിരൽത്തുമ്പിൽ കിട്ടിത്തുടങ്ങിയതോടെ പലരും പുസ്തകങ്ങൾ കൈകൊണ്ട് തൊടാൻ മടിക്കുകയാണെന്നും അടൂർ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഡോക്ടർ നന്ത്യത്ത് ഗോപാലകൃഷ്ണൻ രചിച്ച നോവലും കാല്പനികതയും എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അടൂർ. തിരുവനന്തപുരം എംജി കോളേജിൽ നടന്ന ചടങ്ങിൽ കെ മുരളീധരൻ എംഎൽഎ ആദ്യ പ്രതിഏറ്റുവാങ്ങി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ