ജിമിക്കി കമ്മലിന് ശേഷം ഷാജി പാപ്പാനുമായി ഷാന്‍ റഹ്മാന്‍, പ്രേക്ഷകരുടെ മനം കവര്‍ന്ന ഗാനം

Web Desk |  
Published : Dec 10, 2017, 05:37 PM ISTUpdated : Oct 05, 2018, 02:07 AM IST
ജിമിക്കി കമ്മലിന് ശേഷം ഷാജി പാപ്പാനുമായി ഷാന്‍ റഹ്മാന്‍, പ്രേക്ഷകരുടെ മനം കവര്‍ന്ന ഗാനം

Synopsis

ആട് ഒരു ഭീകര ജീവിയിലെ ഷാജി പാപ്പാനെ പ്രേക്ഷകര്‍ അത്രകണ്ട് സ്വീകരിച്ചതാണ്. ഇപ്പോഴിതാ ആട് 2 വിലെ ഗാനത്തെ യും പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഷാജി പാപ്പാനായി എത്തിയ ജയസൂര്യയും മറ്റ് കഥാപാത്രങ്ങളും പാടി തകര്‍ത്ത് ഡാന്‍സ് ചെയ്യുന്ന ഗാനമാണ് യുവാക്കളുടെ ഹരമായി മാറിയത്.

'ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടെടാ' എന്നു തുടങ്ങുന്ന ഗാനമാണ് ഹിറ്റായി മാറിയത്. ഷാന്‍ റഹ്്മാനാണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

മനു മഞ്ജിത്തും പ്രീതി നമ്പ്യാരുൂം ചേര്‍ന്ന് എഴുതിയിരിക്കുന്ന വരികള്‍ പാടിയിരിക്കുന്നത് കീര്‍ത്തനയും ശബരീഷ് സിയ ഉള്‍ഹഖും ചേര്‍ന്നാണ്. യുടുബില്‍ അപലോഡ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് ആളുകളാണ് ഗാനം കണ്ടത്. തിയേറ്ററുകളില്‍ വിജയിച്ചില്ലെങ്കിലും ഷാജി പാപ്പാനെ ആളുകള്‍ സ്വീകരിച്ചതാണ്. 2015 ലാണ് ആട് ഒരു ഭീകര ജീവിയാണ് എന്ന സിനിമ റിലീസായത്.
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'നാട്ടുകാരെ ഉപദേശിക്കാന്‍ ഉളുപ്പുണ്ടോ? മഹാനടന്റെ മൂട് താങ്ങി'; അഖിൽ മാരാരിനെതിരെ ആഞ്ഞടിച്ച് ശാരിക
ഒരു ദിവസം 45000 രൂപ, നിന്നത് 50 ദിവസം; ബി​ഗ് ബോസ് പ്രതിഫലം വെളിപ്പെടുത്തി മഞ്ജു പത്രോസ്