നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാനെന്റെ ലോകത്തേക്ക് തിരിച്ചെത്തി: സുചിത്രാനായര്‍

Web Desk   | Asianet News
Published : Feb 07, 2020, 12:00 AM ISTUpdated : Feb 07, 2020, 12:09 AM IST
നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാനെന്റെ ലോകത്തേക്ക് തിരിച്ചെത്തി: സുചിത്രാനായര്‍

Synopsis

നാല് വര്‍ഷങ്ങള്‍ക്കുശേഷം താന്‍ തന്റേതായ ലോകത്തേക്ക് തിരിച്ചെത്തിയെന്നാണ് താരം പറയുന്നത്. തന്റേതായ നൃത്തത്തിന്റെ ലോകത്തേക്ക് താനെത്തിയതായാണ് താരം അര്‍ത്ഥം വയ്ക്കുന്നത്. ആരാധകരുടെ വലിയ കൂട്ടമാണ് താരത്തിന് ആശംസകളുമായെത്തിയിരിക്കുന്നത്.

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടവില്ലത്തിയാണ് വാനമ്പാടിയിലെ പത്മിനി. സുചിത്രാനായര്‍ ശരിക്കുള്ള പേര് പറഞ്ഞാല്‍ ആരുമറിയില്ലെങ്കിലും, പത്മിനി എന്നു പറഞ്ഞാല്‍ മലയാളിക്ക് മറ്റാരുടേയും മുഖം ഓര്‍ക്കാന്‍ കഴിഞ്ഞെന്നുവരില്ല. അത്രമേല്‍ അടുപ്പമാണ് മലയാളികള്‍ക്ക് പപ്പിയോട്. പുരാണ സീരിയലുകളിലെ കഥാപാത്രമികവുകൊണ്ടാണ് സുചിത്ര നായര്‍ മലയാളിക്ക് പ്രിയപ്പെട്ടുതുടങ്ങിയത്.

പരമ്പരകളില്‍ മുഴുകിപ്പോയാല്‍ തന്റെ നൃത്തവിദ്യാലയം എന്ന സ്വപ്നം ഇല്ലാതാകുമോ എന്ന സുചിത്രാനായരുടെ പേട് താരം അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ജീവിതത്തിന് ഒരു അര്‍ത്ഥമില്ലാതാകുന്നു എന്നു തോന്നുന്നെന്നും, ഒരു നൃത്തവിദ്യാലയം തുടങ്ങണമെന്നുമാണ് ഇഷ്ടമെന്നും താരം പറഞ്ഞത്. ഭാവി പരിപാടികളില്‍ പ്രധാനപ്പെട്ടത് ഡാന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നതുതന്നെയാണെന്നും, അതിനായി താന്‍ ഒന്നുകൂടെയൊന്ന് സെറ്റ് ആകാനുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു.

താരം കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. നാല് വര്‍ഷങ്ങള്‍ക്കുശേഷം താന്‍ തന്റേതായ ലോകത്തേക്ക് തിരിച്ചെത്തിയെന്നാണ് താരം പറയുന്നത്. തന്റേതായ നൃത്തത്തിന്റെ ലോകത്തേക്ക് താനെത്തിയതായാണ് താരം അര്‍ത്ഥം വയ്ക്കുന്നത്. ആരാധകരുടെ വലിയ കൂട്ടമാണ് താരത്തിന് ആശംസകളുമായെത്തിയിരിക്കുന്നത്. ആരാധകര്‍ മാത്രമല്ല താരത്തിന് ആശംസയുമായെത്തിയിരിക്കുന്നത്. വാനമ്പാടിയിലെ നായകനായ സായ്കിരണ്‍ റആമും താരത്തിന് പിന്തുണയുമായെത്തിയിട്ടുണ്ട്. നിങ്ങള്‍ നിങ്ങളുടെ ലോകത്തേക്ക് മടങ്ങുക എന്നാണ് സായ്കിരണ്‍ പറഞ്ഞിരിക്കുന്നത്.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത