ഓസ്‍കറിനായി വില്ലേജ് റോക്സ്റ്റാഴ്‍സ്, പക്ഷേ മത്സരിക്കാൻ സര്‍ക്കാര്‍ സഹായം വേണമെന്ന് ജൂറി

Published : Sep 22, 2018, 05:46 PM IST
ഓസ്‍കറിനായി വില്ലേജ് റോക്സ്റ്റാഴ്‍സ്, പക്ഷേ മത്സരിക്കാൻ സര്‍ക്കാര്‍ സഹായം വേണമെന്ന് ജൂറി

Synopsis

ഓസ്‍കര്‍ അവാര്‍ഡിനായി ഇന്ത്യയുടെ ഓഫിഷ്യല്‍ എന്‍ട്രി പ്രഖ്യാപിച്ചു. റിമ ദാസ് സംവിധാനം ചെയ്‍ത വില്ലേജ് റോക്സ്റ്റാഴ്‍സ് ആണ് ഇന്ത്യക്ക് വേണ്ടി ഓസ്‍കറില്‍ മികച്ച വിദേശ സിനിമ വിഭാഗത്തില്‍ മത്സരിക്കുക. ദ ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ (എഫ്എഫ്ഐ) ആണ് ഇന്ത്യയുടെ ഓഫിഷ്യല്‍ എന്‍ട്രി പ്രഖ്യാപിച്ചത്.  എസ് വി രാജേന്ദ്ര സിംഗ് ബാബു, ഷിബോപ്രസാദ് മുഖര്‍ജി, മൃണാള്‍ കുല്‍ക്കര്‍ണി, ആനന്ദ് മഹാദേവൻ, വിനോദ് ഗണത്ര തുടങ്ങിവയവരടങ്ങുന്നവരായിരുന്നു ജൂറി. ഒസ്‍കറില്‍ ഇന്ത്യൻ സിനിമകള്‍ക്ക്  തിളങ്ങാൻ സാധിക്കാത്തത് പണത്തിന്റെ ലഭ്യത കുറവാണെന്ന് ജൂറി പറയുന്നു.

ഓസ്‍കര്‍ വേദിയില്‍ ഇന്ത്യക്ക് തിളങ്ങണമെങ്കില്‍ മതിയായ ഫണ്ടും ലഭ്യമാക്കാൻ സര്‍ക്കാര്‍ തയ്യാറാകണം. നിരവധി ഇന്ത്യൻ സിനിമകള്‍ ഓസ്‍കറില്‍ എത്തുന്നുണ്ട്. പക്ഷേ അവരുടെ പ്രത്യേക നിയമങ്ങള്‍ കാരണം നമ്മുടെ സിനിമകള്‍ക്ക് തിളങ്ങാൻ പറ്റുന്നില്ല. ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന സിനിമകള്‍ നല്ല രീതിയില്‍ ഓസ്‍കര്‍ വേദിയില്‍ അവതരിപ്പിക്കണമെങ്കില്‍ ധാരാളം പണം ആവശ്യമുണ്ട്.  ഒരു സിനിമ ഒസ്‍കറിന് പോകുമ്പോള്‍, പ്രമോട് ചെയ്യുമ്പോള്‍ കുറഞ്ഞത് രണ്ട് കോടി രൂപയെങ്കിലും ആവശ്യമാകും.  നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാൻ കഴിയാതെ പോകുന്നത് മതിയായ ഫണ്ട് ഇല്ലാത്തതു കൊണ്ടാണ്. കഴിഞ്ഞ തണ മറാത്തി സിനിമ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഒരു കോടി രൂപ നല്‍കാൻ മഹാരാഷ്‍ട്ര സര്‍ക്കാര്‍ തയ്യാറായി. ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട സിനിമയ്‍ക്കായി പണം ലഭ്യമാക്കാൻ അസം സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും കത്തെഴുതാൻ തീരുമാനിച്ചിട്ടുണ്ടെന്നും ജൂറി ചെയര്‍മാൻ പറഞ്ഞു. വില്ലേജ് റോക്സ്റ്റാഴ്‍സിന് മികച്ച അവസരമാണ് ഉള്ളതെന്നും ജൂറി പറഞ്ഞു. ഇന്ത്യയില്‍ നിന്നുകൊണ്ട് ഒരു ആഗോള സന്ദേശം അവതരിപ്പിക്കാനാണ് വില്ലേജ് റോക്സ്റ്റാഴ്‍സ് ശ്രമിച്ചതെന്ന് ജൂറി അംഗം ആനന്ദ് മഹാദേവൻ പറഞ്ഞു. സാങ്കേതികമായും സൗന്ദര്യപരമായും മികവ് പുലര്‍ത്തിയ സിനിമയാണ്. അങ്ങനെ ഒരു സിനിമ തെരഞ്ഞെടുക്കാനായതില്‍ അഭിമാനമുണ്ടെന്നും ആനന്ദ് മഹാദേവൻ പറയുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പതിനെട്ടാം ദിവസം 16.5 കോടി, കളക്ഷനില്‍ അത്ഭുതമായി ധുരന്ദര്‍
'മിണ്ടിയും പറഞ്ഞും', അപര്‍ണ ബാലമുരളി ആലപിച്ച ഗാനം പുറത്തിറങ്ങി