വിജയ്ക്ക് പിന്നാലെ 'ഈ നടനും' രാഷ്ട്രീയത്തിലേക്ക്; പാർട്ടി പ്രഖ്യാപനം ഉടനെന്നും സൂചന

Published : Feb 07, 2024, 11:04 AM ISTUpdated : Feb 07, 2024, 12:47 PM IST
വിജയ്ക്ക് പിന്നാലെ 'ഈ നടനും' രാഷ്ട്രീയത്തിലേക്ക്; പാർട്ടി പ്രഖ്യാപനം ഉടനെന്നും സൂചന

Synopsis

2026ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് ലക്ഷ്യമാക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. 

ചെന്നൈ: തമിഴ് സൂപ്പർസ്റ്റാർ ദളപതി വിജയ്ക്ക് പിന്നാലെ നടൻ വിശാലും രാഷ്ട്രീയത്തിലേക്കെന്ന് അഭ്യൂഹം. രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം ഉടനെന്ന് സൂചന പുറത്തുവരുന്നുണ്ട്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് ലക്ഷ്യമാക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. 2017ൽ ആർ കെ നഗർ ഉപതെരഞ്ഞെടുപ്പിൽ വിശാൽ പത്രിക നൽകിയെങ്കിലും തള്ളിപ്പോയിരുന്നു. 

രാഷ്ട്രീയപാർട്ടി പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്ന് സൂചിപ്പിച്ച് വിശാൽ രം​ഗത്തെത്തി. ജനങ്ങൾക്ക് വേണ്ടി ശബ്ദം ഉയർത്താൻ മടിക്കില്ലെന്ന പരാമർശവുമായി വിശാൽ വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. സവിശേഷമായ തീരുമാനത്തിന് നിർബന്ധിതനായാൽ മടിക്കില്ല. ആരാധക കൂട്ടായ്മയിലൂടെയുള്ള ജനസേവനം തുടരുമെന്നും ജീവകാരുണ്യപ്രവർത്തനങ്ങൾ രാഷ്ട്രീയനേട്ടം ലക്ഷ്യം വച്ചല്ലെന്നും വിശാൽ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection, Viral News — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
വല്ലാത്ത ഫീലിംഗ്, വിന്റേജ് തമിഴ് സോം​ഗ് ടച്ച്; നൊസ്റ്റാൾജിയ സമ്മാനിച്ച് കളങ്കാവലിലെ 'എൻ വൈഗയ്'