
ഗൌതം വാസുദേവ് മേനോൻ സംവിധാനം ചെയ്‍ത യെന്നെ അറിന്താല്‍ എന്ന ചിത്രത്തില്‍ മലയാളി താരം അനിഘ അജിത്തിന്റെ മകളായി അഭിനയിച്ചിരുന്നു. ഇരുവരും ഒന്നിച്ചുള്ള ഉനക്കെന്ന വേണം എന്ന ഗാനരംഗം വലിയ ഹിറ്റായിരുന്നു. ഇപ്പോഴിതാ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്നാണ് പുതിയ വാര്‍ത്ത. വിശ്വാസം എന്ന ചിത്രത്തിലാണ് അനിഘ അജിത്തിന്റെ മകളയി അഭിനയിക്കുന്നത്.
അതേസമയം വിശ്വാസം പൊങ്കല്‍ റിലീസ് ആയി പ്രദര്‍ശനത്തിന് എത്തുമെന്ന് സംവിധായകൻ സിരുത്തൈ ശിവ അറിയിച്ചു. ചിത്രത്തില്‍ സാള്‍ട് ആന്‍ഡ് പെപ്പര്‍ ലുക്കിലുള്ള അജിത് ആയിരിക്കുമെന്നായിരുന്നു ആദ്യമുള്ള റിപ്പോര്‍ട്ട്. എന്നാല്‍ തല നരയ്‍ക്കാത്ത ലുക്കിലും അജിത് ചിത്രത്തിലുണ്ടാകുമെന്നാണ് പുതിയ വിവരം. ചിത്രത്തില്‍ അജിത് ഇരട്ടവേഷത്തിലായിരിക്കും അഭിനയിക്കുക. പൊലീസ് ഉദ്യോഗസ്ഥനാണ് ഒരു കഥാപാത്രം. നിരവധി ഷൂട്ടിംഗ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ചിത്രത്തിനായി ചെന്നൈ റൈഫിള്‍ ക്ലബില്‍ അജിത് ഷൂട്ടിംഗില്‍ പരിശീലനം നേടിയിരുന്നു. വിശ്വാസത്തില്‍ അജിത് ഒരു പാട്ടും ആലപിക്കുന്നുണ്ട്. നായികയായി അഭിനയിക്കുന്നത് നയൻതാരയാണ്. വീരം, വേതാളം, വിവേഗം എന്നീ ചിത്രങ്ങളാണ് ശിവയും അജിത്തും മുമ്പ് ഒന്നിച്ച ചിത്രങ്ങള്‍.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ