
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൃഥ്വിരാജിനെ പരിഹസിച്ച് ഫേസ്ബുക്കിലിട്ട കമന്റിന് ക്ഷമ ചോദിച്ച് നടി ഐശ്വര്യ ലക്ഷ്മി. 2013ല്‍ പുറത്തിറങ്ങിയ പൃഥ്വിയുടെ രണ്ടാം ബോളിവുഡ് ചിത്രം ഔറംഗസേബിന്റെ സമയത്ത് ഐശ്വര്യ ലക്ഷ്മി ഫേസ്ബുക്കില്‍ എഴുതിയ ഒരു കമന്റാണ് കഴിഞ്ഞ ദിവസങ്ങൡ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. തുടര്‍ന്ന് പൃഥ്വിരാജ് ആരാധകരില്‍ ഒരു വിഭാഗം ഐശ്വര്യയുടെ പേരില്‍ ഹേറ്റ് ക്യാംപെയ്‌നും ആരംഭിച്ചിരുന്നു. തുടര്‍ന്നാണ് അവര്‍ ക്ഷമ ചോദിച്ച് എത്തിയിരിക്കുന്നത്.
അര്‍ജ്ജുന്‍ കപൂറുമൊത്തുള്ള പൃഥ്വിരാജിന്റെ ഔറംഗസേബ് പ്രൊമോഷണല്‍ സ്റ്റില്‍ ഷെയര്‍ ചെയ്തിരുന്നു ചിത്രത്തിന്റെ റിലീസിംഗ് സമയത്ത് ഐശ്വര്യ ലക്ഷ്മി. അതിന് താഴെ സുഹൃത്തുക്കളുമായി നടത്തിയ ചര്‍ച്ചയില്‍ പൃഥ്വിരാജിനെ 'രാജപ്പന്‍' എന്ന് സംബോധന ചെയ്തിരുന്നു. ആ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഐശ്വര്യ ലക്ഷ്മി അതില്‍ ക്ഷമ ചോദിച്ച് രംഗത്തെത്തിയത്.
"മുന്‍പൊരു സമയത്ത് ഫാനിസം കൂടി പോയി കൂട്ടുകാര്‍ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ ചിലവഴിച്ച സമയങ്ങളില്‍ ഇട്ട ഒരു കമന്റ് ആണ് അത്. ഇന്നത് വായിക്കുമ്പോള്‍ എനിക്ക് തന്നെ ലജ്ജയും നാണക്കേടും തോന്നുന്നുണ്ട്. 6 വര്‍ഷം മുന്‍പ് ഫാനിസത്തിന്റെ പേരില്‍ മാത്രം ചെയ്‌തൊരു കമന്റിന്റെ പേരില്‍ നിങ്ങള്‍ എന്നെ വെറുക്കരുത്. ഞാനും രാജു ചേട്ടന്റെ ഒരു ആരാധികയാണ്. തീര്‍ത്തും അറിയാതെ സംഭവിച്ചൊരു തെറ്റ് നിങ്ങളില്‍ ദേഷ്യമോ വിഷമമോ വരുത്തിയിട്ടുണ്ടെങ്കില്‍ ഞാന്‍ മനസ്സ് കൊണ്ട് ക്ഷമ ചോദിക്കുന്നു.."
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ