ഒരു നടി 'ഐ ലവ് യു' എന്ന് പറഞ്ഞപ്പോൾ, പരിഭ്രമം കാരണം താൻ 'ഐ ലവ് യു ടൂ' എന്ന് മറുപടി നൽകിയെന്നും ബേസിൽ വെളിപ്പെടുത്തി. Basil Joseph award ceremony speech

ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയുടെ അവാർഡ് പരിപാടിക്കിടെ ബേസിൽ ജോസഫിന്റെ മറുപടി ചർച്ചയാവുന്നു. ഇത്തരമൊരു വേദിയിലേക്ക് വരുമ്പോൾ നല്ലപോലെ ടെൻഷൻ ഉണ്ടായിരുന്നെന്നും, താൻ ഇട്ടിരിക്കുന്ന കോസ്റ്റ്യൂം റെൻസിഷൻ ഇരട്ടിയാക്കിയെന്നും താങ്ങ്കളെ കാണാൻ നന്നായിട്ടുണ്ടെന്ന് ആരെങ്കിലും പറയുമ്പോൾ തിരിച്ചും അത് തന്നെ പറയണമെന്നാണ് താൻ മനസ്സിൽ കരുതിയിരുന്നതെന്നും എന്നാൽ ഒരു നടി തന്നോട് ഐ ലവ് യു പറഞ്ഞപ്പോൾ, ഐ ലവ് യു ടൂ എന്നാണ് താൻ പറഞ്ഞതെന്നും ബേസിൽ കൂട്ടിച്ചേർത്തു. ബേസിലിന്റെ വാക്കുകൾ വലിയ ചിരിയാണ് വേദിയിൽ പടർത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

"സത്യം പറഞ്ഞാൽ ഇത്രയും വലി വേദിയിലേക്ക് വരുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു. എന്റെ കരിയർ ആരംഭിച്ചത് ഒരു സംവിധായകനായിട്ടാണ്. പക്ഷെ എനിക്ക് ഈ അവാർഡ് ലഭിച്ചത് നടൻ ആയിട്ടുള്ള അഭിനയത്തിനാണ്. രാജ്കുമാര്‍ ഹിരാനിയിൽ നിന്നും വിധു വിനോദ് ചോപ്രയിൽ നിന്നും അവാർഡ് വാങ്ങാൻ സാധിച്ചതിൽ വലിയ സന്തോഷം. ഇവിടെ നിൽക്കുന്നത് തന്നെ വലിയ ടെൻഷനിലാണ്. ഇവര്‍ എനിക്ക് തന്ന ഈ കോസ്റ്റ്യൂം എന്റെ ടെന്‍ഷന്‍ ഇരട്ടിയാക്കി. ഇത്തരം വസ്ത്രമൊന്നും ഞാന്‍ ഇടാറില്ല. അപ്പോള്‍ ഈ വസ്ത്രം ധരിച്ച് ഇങ്ങോട്ട് വരുമ്പോള്‍ എല്ലാവരും എന്താകും പറയുക എന്ന് ഒരുപാട് ചിന്തിച്ചു. കാണാന്‍ നന്നായിട്ടുണ്ടെന്നാകും പലരും പറയുക എന്ന് വിചാരിച്ചു." ബേസിൽ കൂട്ടിച്ചേർത്തു

"ബേസില്‍, നിങ്ങളെ കാണാന്‍ നന്നായിട്ടുണ്ട്‌ എന്ന് ആരെങ്കിലും പറയുമ്പോള്‍ യു ആര്‍ ലുക്കിങ് സോ ഗുഡ് ടൂ എന്ന് തിരിച്ച് പറയണമെന്ന് തീരുമാനിച്ചു. ഇത് തന്നെയായിരുന്നു മനസിൽ പറഞ്ഞു കൊണ്ടിരുന്നത്. ഈ ഹാളിലേക്ക് കയറി വന്നപ്പോൾ ഒരു നടി എന്നെ കണ്ടതും ബേസിൽ ഐ ലവ് യു എന്ന് പറഞ്ഞു. കേട്ട പാതി ഞാൻ ഐ ലവ് യു ടൂ എന്ന് മറുപടി പറഞ്ഞു. പിന്നീട് അത് തിരുത്തി താങ്ക് യു എന്ന് പറഞ്ഞു. അത്രക്ക് നെര്‍വസായാണ് ഞാന്‍ ഇവിടേക്ക് വന്നത്." ബേസിൽ പറയുന്നു.

YouTube video player