മീ ടൂ ക്യാംപയിന്‍; ലൈംഗികാതിക്രമത്തെ കുറിച്ച് ഐശ്വര്യ

By Web DeskFirst Published Mar 28, 2018, 8:57 AM IST
Highlights
  • മീ റ്റൂ ക്യാംപയിനെ കുറിച്ച് മനസ്സ് തുറന്ന് ഐശ്വര്യ

ഹോളിവുഡില്‍ ഉറച്ച ശബ്ദമായി മി ടൂ ക്യാംപയിന്‍ പുറത്ത് വന്നപ്പോഴും ബോളിവുഡില്‍നിന്ന് കുറച്ച് പേര്‍ മാത്രമാണ് തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കാന്‍ തയ്യാറായത്. ഗ്ലാമറസ് ലോകത്തെ ചതിയുടെ കഥകള്‍ അതുകൊണ്ടുതന്നെ ബോളിവുഡില്‍ വേണ്ടത്ര ചര്‍ച്ചയായിരുന്നുമില്ല. എന്നാല്‍ ഇപ്പോള്‍ ബോളിവുഡിന്‍റെ താരസുന്ദരി ഐശ്വര്യ റായ് തന്‍റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ്. 

സിഡ്നിയില്‍ നടന്ന ഒരു പൊതുപരിപാടിയ്ക്കിടെ സണ്‍ഡേ ടെലിഗ്രാഫിനോടാണ് ഐശ്വര്യ മനസ്സ് തുറന്നത്. മീ റ്റൂ ക്യംപയിനിലൂടെ ആളുകള്‍ തുറന്ന് സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇത് വളരെ നല്ല കാര്യമാണ്. എന്നാല്‍ ഇത് ഒരു ഭാഗത്ത് മാത്രമായി ഒതുങ്ങേണ്ടതല്ല, സിനിമയില്‍ മാത്രമല്ല എല്ലാ മേഖലയിലുമുണ്ട് ഇത്തരം ലൈംഗികാതിക്രമങ്ങളെന്നും ഐശ്വര്യ വ്യക്തമാക്കി. 

ആളുകള്‍ക്ക് സംവദിക്കാനുള്ള മാധ്യമമായ  സോഷ്യല്‍ മീഡിയ വ്യക്തിസ്വാതന്ത്യത്തെ പലപ്പോഴും ഹനിക്കുന്നുണ്ട്. ആര്‍ക്കും ആരെക്കുറിച്ചും എന്തും പറായം. സിനിമാ താരങ്ങളെ കുറിച്ച് അവര്‍ക്ക് ഇഷ്ടമുള്ളത് പറയുന്നു. എന്നാല്‍  സിനിമ, സ്ത്രീകള്‍ക്ക് നല്‍കുന്ന തൊഴിലവസരത്തെ കുറിച്ച് ആരും പറയുന്നില്ലെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു

നിര്‍മ്മാതാവായ വെയ്ന്‍സ്റ്റീന്‍ നടിമാരെ ലൈംഗികായി ആക്രമിച്ചിരുന്നുവെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ക്യംപയിന്‍ ആരംഭിച്ചത്. ഇതോടെ ലോകത്താകമാനം ഈ ക്യാംപയിന്‍ വ്യാപിക്കുകയും തനിക്ക് നേരിട്ട അധിക്ഷേപം തുറന്ന്  പറയാന്‍ എല്ലാവരും തയ്യാറാകുകയും ചെയ്തിരുന്നു. അനില്‍ കപൂറും രാജ്കുമാര്‍ റാവുവും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ഫാന്നി ഖാന്‍ ആണ് ഐശ്വര്യയുടേതായി പുറത്താക്കാനിരിക്കുന്ന ചിത്രം

click me!