
ലോകസുന്ദരിയും ബോളിവുഡിലെ തിരക്കേറിയ നായികയുമാണ് ഐശ്വര്യ റായ്. ഒട്ടേറെ വിശേഷണങ്ങള്‍ ഐശ്വര്യയ്ക്ക് ഉണ്ടെങ്കിലും ബോളിവുഡിലെ മാതൃകയായ അമ്മയയെന്ന വിശേഷണം കൂടി ഈ താരം സ്വന്തമാക്കിയിരിക്കുകയാണ്. സാധാരണ ബോളിവുഡ് അമ്മമാരില്‍ നിന്ന് തികച്ചും വ്യത്യസ്തയാണ് തെളിയിക്കുന്നതാണ് താരത്തിന്റ ഓരോ പ്രവര്‍ത്തികളും. കുഞ്ഞ് ആരാധ്യയെ ഗര്‍ഭം ധരിച്ചത് മുതല്‍ അവളുടെ ജനന ശേഷവും തന്റെ മറ്റ് തിരക്കുകളേക്കാള്‍ ഉപരി കുഞ്ഞിന്റെ ആരോഗ്യത്തിനും സംരക്ഷണത്തിനുമാണ് അവര്‍ പ്രാധാന്യം നല്‍കിയത്.
കുടുംബങ്ങളുടെ വില നന്നായി അറിയാവുന്ന ഐശ്വര്യ മുതിര്‍ന്നവരെ ബഹുമാനിക്കാനും അവരുടെ അനുഗ്രഹം വാങ്ങുന്നതും ചെറുപ്രായത്തില്‍ തന്നെ ആരാധ്യയെ പരിശീലിപ്പിച്ചു. ഒരു കുഞ്ഞുണ്ടാകുന്നത് അനുഗ്രഹമാണെന്നും മാതൃത്വം പരമാവധി ആസ്വദിക്കണമെന്നും അവര്‍ എല്ലാ അമ്മമാരോടുമായി പറയുന്നു.
അവളുടെ സ്‌കൂള്‍ കാര്യത്തിലും മറ്റും പ്രോത്സാനവുമായി എന്നും ഐശ്വര്യ കൂടെ ഉണ്ടാവാറുണ്ട്. ആരാധ്യയുടെ ഓരോ വളര്‍ച്ചയും ആസ്വദിക്കുകയാണ് താരം. ഇത് മാത്രമല്ല ഐശ്വര്യ പുറത്ത് പോകുമ്പോഴും പരിപാടികളില്‍ പങ്കെടുക്കുമ്പോഴും ആരാധ്യയും കൂടെ ഉണ്ടാവാറുണ്ട്. ജോലിക്കിടയിലും ആയമാരില്ലാതെ കുഞ്ഞിന്റെ കാര്യങ്ങള്‍ ഐശ്വര്യ തന്നെ ശ്രദ്ധിക്കുന്നത് ബോളിവുഡിലെ മറ്റ് അമ്മമാര്‍ക്കും മാതൃകയാണ്്
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ