
തമിഴകത്തിന്റെ ’തല’ അജിത് നായകനാകുന്ന ’വിവേകം’ എന്ന ബ്രഹ്മാണ്ട ചിത്രത്തിൽ ഉലകനായകന്റെ ഇളയമകൾ അക്ഷര ഹാസനും. ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അക്രമികളുടെ പിടിയിലുള്ള അക്ഷരയുടെ കഥാപാത്രത്തെ രക്ഷിക്കാൻ വരുന്ന ഇന്റർപോൾ ഏജന്റ് ആയാണ് അജിത് വേഷമിടുന്നത്.
ധനുഷ് നായകനായ ’ഷമിതാഭ്’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച അക്ഷരയുടെ രണ്ടാമത്തെ ചിത്രമാണ് വിവേകം. കാജൽ അഗർവാൾ, വിവേക് ഒബ്റോയി തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രം ഓഗസ്റ്റ് പത്തിനു തീയറ്ററുകളിലെത്തും.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ