
ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു. മോഹന്‍ലാലാണ് മികച്ച നടൻ. ഒപ്പം എന്ന സിനിമയിലെ അഭിനിയത്തിനാണ് മോഹന്‍ലാലിന് അവാര്‍ഡ് ലഭിച്ചത്. പുതിയ മുഖത്തിലെ അഭിനയത്തിന് നയന്‍താര മികച്ച നടിയായി. മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് ഒപ്പത്തിനും ജനപ്രിയ സിനിമയ്ക്കുള്ള അവാര്‍ഡ് പുലിമുരുകനുമാണ്.
മറ്റ് അവാര്‍ഡുകള്‍
മികച്ച സംവിധായകൻ- പ്രിയദർശൻ
റൂബി ജൂബിലി പുരസ്കാരം -അടൂർ ഗോപാലകൃഷ്ണൻ, സമഗ്ര സംഭാവനകളെ മാനിച്ച് നൽകുന്ന ചലചിത്ര പുരസ്കാരം -ശ്രീകുമാരൻ തമ്പി,
ചലചിത്ര പ്രതിഭാ പുരസ്കാരങ്ങൾ -ഫാസിൽ, ശാന്തികൃഷ്ണ, രാമചന്ദ്രബാബു
മികച്ച രണ്ടാമത്തെ ചിത്രം- ജേക്കബിന്റെ സ്വർഗ്ഗരാജ്യം, മികച്ച രണ്ടാമത്തെ നടൻ- രണ്‍ജി പണിക്കർ, സിദ്ദിഖ്
മികച്ച തിരക്കഥാകൃത്ത്- വിനീത് ശ്രീനിവാസൻ (ജേക്കബിന്റെ സ്വർഗ്ഗരാജ്യം)
മികച്ച ഗാന രചയിതാവ്- വയലാർ ശരത്ചന്ദ്രവർമ്മ
മികച്ച സംഗീത സംവിധായകൻ- എം ജയചന്ദ്രൻ
മികച്ച പിന്നണി ഗായകൻ- മധു ബാലകൃഷ്ണൻ
മികച്ച പിന്നണി ഗായിക- വർഷ വിനു, അൽക അജിത്
അഭിനയത്തിനുള്ള പ്രത്യേക ജൂറി അവാർഡുകൾ- നിവിൻ പോളി, ലക്ഷ്മി ഗോപാലസ്വാമി, ടിനി ടോം, സമുദ്രക്കനി എന്നിവര്‍ക്ക് ലഭിച്ചു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ