
"ഇന്ന് ഇപ്പോ നാനും നാളെ എന്റെ മക്കളും, മക്കളെ മക്കളും, ഒരുടെ മക്കളും ഇഷ്ടലോട്തോലം കാലം ബീഫ് വെട്ടന്നെ ചെയ്യും... വെട്ടിയ ബീഫോണ്ട് ബിരിയാണീം വെക്കും.."
കശാപ്പ് നിയന്ത്രണ ഉത്തരവിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ ഏറെ വ്യത്യസ്തതയുള്ള ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ് 'അൽ മലപ്പുറം' എന്ന വിഡിയോ. ബീഫ് നിരോധനത്തിനെതിരെയുള്ള പ്രതിഷേധത്തിനൊപ്പം മലപ്പുറത്തെക്കുറിച്ചുള്ള കുപ്രചരണങ്ങളെയും പരിഹസിക്കുന്നു.
മലപ്പുറത്തു നിന്നുള്ള ഒരു കൂട്ടം ചെറുപ്പക്കാരാണ് വീഡിയോയ്ക്ക് പിന്നില്‍. ബീഫ് നിരോധന രാഷ്ട്രീയത്തെയും വർഗീയ ധ്രുവീകരണത്തെയും ചോദ്യം ചെയ്യുന്നതിനൊപ്പം മലപ്പുറത്തെ കുറിച്ചുള്ള വാർപ്പ് മാതൃകകളെ പൊളിക്കുന്നുമുണ്ട് ഈ വിഡിയോ. അൽ മലപ്പുറം അഥവാ അദ്ഭുതമാണീ മലപ്പുറം എന്നാണ് മുഴുവൻ പേര്.
ആഷിഖ് അയ്മര്‍ ഒരുക്കിയ പ്രതിഷേ വിഡിയോയിൽ മലപ്പുറത്തെ ഫുട്ബാളും ബീഫും മതേതരത്വവും എല്ലാം കടന്നുവരുന്നു. മലപ്പുറം സ്ലാങിലാണ് വീഡിയോയിലുള്ളവർ സംസാരിക്കുന്നത്. ഉള്ളും പള്ളേം നെറക്കാനാണെങ്കി ഇങ്ങട്ട് പോന്നോളീ, നേരെമറിച്ച് ഈടെള്ളോരെ സുഖവും സ്വൈര്യവും കെടുത്താനാണെങ്കി ഇജ്ജൊക്കെ പുഗ്ഗൊൽത്തും (മനസും വയറും നിറക്കാനാണെങ്കി ഇങ്ങോട്ട് വന്നോളൂ, ഇവിടെയുള്ളവരുടെ സുഖവും സമാധാനവും കളയാനാണെങ്കിൽ അത് നടക്കില്ല) എന്ന് പറഞ്ഞാണ് വിഡിയോ അവസാനിക്കുന്നത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ