ആലിയ ഭട്ട് മുതല്‍ രണ്‍ബീര്‍ കപൂര്‍ വരെ; ഇഷ്ട താരങ്ങളെക്കുറിച്ച് അവര്‍ വെളിപ്പെടുത്തുന്നു

By Web DeskFirst Published Sep 18, 2017, 11:31 AM IST
Highlights

എല്ലാ സിമിമപ്രേമികള്‍ക്കും കാണും അവരുടെതായ ഇഷ്ടതാരം. എന്നാല്‍ ഈ ഇഷ്ടതാരങ്ങള്‍ക്കുമുണ്ട് അവര്‍ക്ക് ഇഷ്ടപ്പെട്ട താരം. കൂടെ ആടിപാടി അഭിനയിക്കുമ്പോഴും അവരുടെ സിനിമകള്‍ കാണുമ്പോവും അവരെ നേരിട്ട് കാണുമ്പോഴും അറിയാതെ മനസ്സില്‍ പെരുമഴ പെയ്ത അനുഭവത്തെ കുറിച്ച്, ആരോടും പറഞ്ഞിട്ടില്ലാത്ത അവരുടെ സീക്രട്ട് ക്രഷിനെ കുറിച്ച് തുറന്നുപറയുന്നു.  അതെ നിങ്ങളുടെ പ്രിയ താരത്തിന്‍റെ ഇഷ്ടതാരത്തെ അറിയാം. അലിയ ഭട്ട് മുതല്‍ രണ്‍ബീര്‍ കപൂര്‍ വരെയുളളവരുടെ ഇഷ്ടതാരത്തെ അറിയാന്‍ വായിക്കൂ.

രണ്‍ബീറിന്‍റെ ആ നര്‍ത്തകി..!

ന്യൂജെന്‍ പെണ്‍കുട്ടികളുടെ ഹാര്‍ട്ട്ബീറ്റ് കൂട്ടാറുളള രണ്‍ബീര്‍ കപൂര്‍. പ്രണയകഥകളിലെ നായകനായ ബോളീവുഡിന്‍റെ ചോക്ലേറ്റ് ഹീറോ രണ്‍ബീറിനെ കുറിച്ച് പല ഗോസിപ്പുകളും പുറത്തിറങ്ങുമ്പോള്‍ രണ്‍ബീറിനുമുണ്ട് ആരോടും പറയാത്ത ക്രഷ്. അതെ കപൂര്‍ കുടുംബത്തിന്‍റെ ഈ ഇളംതലമുറക്കാരന്‍റെ ഹാര്‍ട്ട് ബീറ്റ് കൂട്ടിയ നായിക മാറ്റാരുമില്ല ബോളിവുഡിന്‍റെ "ധക്ധക് സുന്ദരി" സാക്ഷാല്‍ മാധുരി ദിക്ഷിത്.

മാധുരി ദിക്ഷിതിനോടാണ് തനിക്ക് ആദ്യമായി പ്രണയം തോന്നിയത്. മാധുരി ദിക്ഷിതിന്‍റെ വിവാഹം കഴിഞ്ഞപ്പോഴാണ് തന്‍റെ ബ്രെക്ക് അപ്പ് എന്നും യങ് കപൂര്‍ വെളിപ്പെടുത്തി. 'യേ ജവാനി ഹേ ദിവാനി' എന്ന ചിത്രത്തിലെ ഒരു ഗാനത്തില്‍ മാധുരിയോടൊപ്പം നൃത്തം ചെയ്യാനുളള ഭാഗ്യം തനിക്ക് ലഭിച്ചുവെന്നും രണ്‍ബീര്‍ കൂട്ടിച്ചേര്‍ത്തു.

    

ആലിയ ഭട്ടിന് ഒന്നല്ല, രണ്ട്!!

ബോളിവുഡില്‍ നായകന്‍മാരൊക്കെ അതിസുന്ദരന്മാരാണ്. അതുകൊണ്ട് തന്നെ ഒരാളെ മാത്രം ഇഷ്ടപ്പെടാന്‍ പറ്റില്ലന്നാണ്  ബോളിവുഡിന്‍റെ കുട്ടിത്തമുളള സുന്ദരി ആലിയ ഭട്ടിന്‍റെ വാദം. തനിക്ക് ആദ്യമായി പ്രണയം തോന്നിയത് ഷാഹിദ് കപൂറിനോടാണെന്ന് ആലിയ പറയുന്നു. ഷാഹിദിന്‍റെ 'ഇഷ്ക് വിഷ്ക്' എന്ന ചിത്രം ഇറങ്ങിയതോടെുകൂടിയാണ് തനിക്ക് ഷാഹിദിനോട് പ്രണയം തോന്നിയതെന്നാണ് ആലിയ പറയുന്നത്. ആലിയക്ക് അന്ന് പത്ത് വയസ്സായിരുന്നുവെന്നും അതിന് ശേഷം താന്‍ ഷാഹിദിന്‍റെ ഫാന്‍ ആയിമാറിയെന്നും ആലിയ തുറന്നുപറഞ്ഞു. 

ഷാഹിദിനെ കൂടാതെ ഈ സുന്ദരിയുടെ മനസ്സ് കീഴ്പെടുത്തിയ നായകന്‍ മാറ്റാരുമല്ല രണ്‍ബീര്‍ കപൂര്‍ തന്നെയാണ്. രണ്‍ബീരിന്‍റെ ബര്‍ഫി എന്ന ചിത്രത്തിന് ശേഷമാണ് താരത്തോടുളള ആരാധന തുടങ്ങിയതെന്നും ആലിയ പറഞ്ഞു. ചെറുപ്പത്തിലെ തന്‍റെ ക്രഷ് ആയിരുന്ന ഷാഹിദിനോടൊപ്പം 'ഷാന്താര്‍' എന്ന ചിത്രത്തില്‍ ആലിയ അഭിനയിച്ചിരുന്നു. രണ്‍ബീറിനോടൊപ്പം ആലിയ ഉടനെ അഭിനയിക്കുമെന്നാണ് വിവരം.

  

ആ നായികയുടെ ചിത്രങ്ങള്‍ അര്‍ജുന്‍ കപൂര്‍ മിസ് ചെയ്തിട്ടില്ല !

അര്‍ജുന്‍ കപൂറിന് കരീനാകപൂറിനോടുളള ഇഷ്ടം താരം പലപ്പോഴും തുറന്നു പറഞ്ഞിട്ടുളളതാണ്. കരീനക്കും ഈ കാര്യം അറിയാം. ബോളിവുഡിലെ ഹോട്ട് സുന്ദരി കരീനയുടെ ആദ്യ ചിത്രം മുതല്‍ ഇതുവരെയുളള ചിത്രങ്ങള്‍ ഒന്നും താന്‍ മിസ് ചെയ്തിട്ടില്ലെന്നും അര്‍ജുന്‍ പറഞ്ഞു. കരീനയുടെ നായകനായി അര്‍ജുന്‍ ഒരു ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. 

 

സല്‍മാന്‍ ഖാന്‍റെ റിയല്‍ ക്രഷ്!

ഇന്ത്യയില്‍ സല്‍മാന്‍ ഖാന് ധാരാളം ഫാന്‍സുകളുണ്ട്. സല്‍മാനെ വെച്ച് ഗോസിപ് കോളത്തില്‍ പേര് വരാത്ത നായികമാരുമില്ല ബി ടൌണില്‍.  എന്നാല്‍ ഈ മസില്‍ ഖാന്‍ ഹേമ മാലിനിയുടെ വലിയ ഫനാണ്. 50 വയസിലും ക്രോണിക്  ബാച്ചിലറായി തുടരുന്ന സല്‍മാന്‍ ഖാന് ഈ ക്രഷ് തന്‍റെ കുട്ടിക്കാലത്തെ തുടങ്ങിയതാണ്. ഹേമ മാലിനിയുടെ പാത പിന്‍തുടരാന്‍ കത്രീന കൈഫിനോട് താരം ഉപദേശിക്കാറുമുണ്ടായിരുന്നുവത്രേ!!

 

വിദ്യാബാലന്‍റെ ഖാന്‍ !

ബോളിവുഡിന്‍റെ ഹോട്ട് നായിക വിദ്യാബാലന്‍റെ ആ സീക്രട്ട് ക്രഷ് മറ്റാരോടുമല്ല. കിങ് ഖാനായ ഷാറൂഖ് ഖാനോട് തന്നെയാണ്. ഷാറൂഖിന്‍റെ ആദ്യ സിനിമ മുതല്‍ തന്‍റെ ഹൃദയം കീഴക്കിയ താരമാണ് ഷാറൂഖാനെന്നും വിദ്യ പറഞ്ഞു. അന്നും ഇന്നും എസ്ആര്‍കെ ഒരുപോലെ നിലനില്‍ക്കുന്ന നടനാണെന്നും വിദ്യ പറഞ്ഞു. 

  

ശ്രദ്ധ കപൂറിന്‍റെ പ്യാര്‍ !!

ശ്രദ്ധ കപൂറിന് പ്യാര്‍ തോന്നിയത് 'കഹോ നാ പ്യാര്‍ ഹേ' എന്ന ചിത്രം റിലീസായ മുതലാണ്. അതെ സാക്ഷാല്‍ ഹൃത്വിക് റോഷനോട്. അന്ന് മുതല്‍ തുടങ്ങിയതാണ് ഹൃത്വകിന്‍റെ ഫോട്ടുകള്‍ ശേഖരിക്കാന്‍. 

 

സോനാക്ഷി സിന്‍ഹക്കും..!

ഹൃത്വിക് റോഷനാണ് ബോളിവുഡ്താരങ്ങളില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത്. ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നടനാണ് ഹൃത്വിക്. സോനാക്ഷി സിന്‍ഹക്കും ഏറ്റവും ഇഷ്ടമുളളതും പ്രണയം തോന്നിയതും ഹൃത്വികിനോടാണെന്നാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍.

 'കഹോ നാ പ്യാര്‍ ഹേ' എന്ന ചിത്രം റിലീ,സായ അന്ന് മുതല്‍ പെണ്‍കുട്ടികളുടെ ഇഷ്ടം നേടിയ നടനാണ് ഹൃത്വിക്. തന്‍റെ ഏഴാം ക്ലാസ് മുതല്‍‌ താന്‍ ഹൃത്വിക് ഫാനാണെന്നാണ് സോനാക്ഷി പറയുന്നത്. 

  

സോനം കപൂറിന്‍റെയും..!

സോനത്തിന്‍റെ ഹൃദയം കീഴടക്കിയതും ഈ സ്വര്‍ണ കണ്ണുളള റോമാന്‍റിക് ഹീറോ തന്നെയാണ്. താന്‍ സിനിമയില്‍ എത്തും മുമ്പ് തന്നെ തുടങ്ങിയതാണ് ഹൃത്വികിനോടുളള പ്രണയം എന്നാണ് സോനം വെഴിപ്പെടുത്തിയത്. 

  

click me!