സംഭവിച്ചത് ആശയവിനിമയത്തിലെ പാളിച്ച; പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് സാമുവൽ റോബിൻസൺ

By Web DeskFirst Published Apr 5, 2018, 9:59 AM IST
Highlights
  • ചിത്രത്തിലെ അഭിനയത്തിന് തനിക്ക് മാന്യമായ വേതനം ലഭിച്ചുവെന്ന് സാമുവൽ
  • നിർമ്മാതാക്കളുമായുള്ള പ്രശ്നങ്ങളെല്ലാം പരിഹരിച്ചു


സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ നിർമ്മാതാക്കളുമായുള്ള പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്ന് നൈജീരിയൻ താരം സാമുവൽ റോബിൻസൺ. ചിത്രത്തിലെ അഭിനയത്തിന് തനിക്ക് മാന്യമായ വേതനം ലഭിച്ചുവെന്ന് സാമുവൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടു. സംഭവിച്ചത് ആശയവിനിമയത്തിൽ പറ്റിയ പാളിച്ചയാണെന്നും സാമുവൽ .

തനിക്ക് അര്‍ഹിച്ച പ്രതിഫലം കിട്ടാതിരുന്നത് പ്രോഡ്യൂസേഴ്‌സിന്റെ വംശീയപ്രശ്‌നം മൂലമാണെന്ന് പറഞ്ഞെഴുതിയ തന്റെ ഫേസ്ബുക്ക് പോസ്റ്റ് സാമുവല്‍ റോബിന്‍സണ്‍ പിന്‍വലിച്ചു. ഇത് സംബന്ധിച്ചെഴുതി എല്ലാ പോസ്റ്റുകളും സാമുവല്‍ പിന്‍വലിച്ചു. സിനിമയില്‍ അഭിനയിച്ചതിന് കൂടുതല്‍ പണം നിര്‍മ്മാതാക്കള്‍ കൊടുക്കാമെന്ന വാഗ്ദാനം ലഭിച്ചതിനെ തുടര്‍ന്നാണ് സാമുവല്‍ തന്റെ പോസ്റ്റുകള്‍ പിന്‍വലിക്കാന്‍ തയ്യാറായത്. 

ധനകാര്യമന്ത്രി തോമസ് ഐസക്ക്, വി.ടി.ബലറാം എംഎല്‍എ എന്നിവരും സാമുവലിന് നീതിലഭിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. തോമസ് ഐസക്കിന്റെ പോസ്റ്റ് സാമുവല്‍ തന്നെ ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയും സാമുവലിന്റെ ഫേസ്ബുക്ക് പോസ്റ്റിലില്ല. 

 

 

click me!