'ബിഗ് ബോസു'മായി മോഹന്‍ലാല്‍ നാളെ മുതല്‍; അറിയേണ്ടതെല്ലാം

Web Desk |  
Published : Jun 23, 2018, 03:58 PM ISTUpdated : Jun 29, 2018, 04:23 PM IST
'ബിഗ് ബോസു'മായി മോഹന്‍ലാല്‍ നാളെ മുതല്‍; അറിയേണ്ടതെല്ലാം

Synopsis

16 മത്സരാ‍ര്‍ഥികള്‍, 100 ദിവസങ്ങള്‍, ഒരു വീട്

കൗതുകമുണര്‍ത്തുന്ന ഒരു മോഹന്‍ലാല്‍ ചിത്രത്തിനായുള്ള കാത്തിരിപ്പ് പോലെയായിരുന്നു മലയാളി ടെലിവിഷന്‍ കാണിയെ സംബന്ധിച്ച് ബിഗ് ബോസിനായുള്ള കാത്തിരിപ്പ്. അമിതാഭ് ബച്ചനും സല്‍മാന്‍ ഖാനുമൊക്കെ അവതാരകരായെത്തിയ ഹിന്ദി ബിഗ് ബോസും കമല്‍ ഹാസന്‍ എത്തിയ തമിഴ് ഷോയുമാവും ഭൂരിഭാഗം മലയാളികളുടെയും ശ്രദ്ധയില്‍ മുന്‍പ് പെട്ടിട്ടുള്ളത്. എന്നാല്‍ കന്നഡയിലും തെലുങ്കിലും ബംഗാളിയിലുമൊക്കെ ബിഗ് ബോസ് പതിപ്പുകള്‍ ഇതിനകം വന്നുകഴിഞ്ഞു. മലയാളത്തില്‍ വരുമ്പോള്‍ ഷോയുടെ ഏറ്റവും പ്രധാന ആകര്‍ഷണം അത് അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ ആണ് എന്നതാണ്. 24ന് വൈകിട്ട് ഏഴ് മണിക്ക് ഏഷ്യാനെറ്റില്‍ സംപ്രേഷണം ആരംഭിക്കുന്നതിന് മുന്‍പേ അതേക്കുറിച്ച് പ്രാഥമികമായി അറിയാനുള്ളത് എന്തൊക്കെയാണ്? നോക്കാം


ആശയവിനിമയ സൗകര്യങ്ങള്‍ ഒഴിവാക്കും

16 മത്സരാര്‍ഥികള്‍ 100 ദിവസം, പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒരു വീട്ടില്‍ താമസിക്കുന്നു എന്നതാണ് ഷോയുടെ യുഎസ്‍പി. ആദ്യദിനം മത്സരാര്‍ഥികള്‍ വീട്ടില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ അവരെ സുരക്ഷിതമായി, എന്നാല്‍ മറ്റ് ആശയവിനിമയ സൗകര്യങ്ങള്‍ എല്ലാം ഒഴിവാക്കി താമസിപ്പിക്കും. 16 പേര്‍ക്കും നല്‍കുന്നത് ഒരേ സൗകര്യങ്ങള്‍. പത്രം, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ്, മൊബൈല്‍ തുടങ്ങിയവയൊന്നും അനുവദിക്കില്ല. 'ബിഗ് ബോസ്' മാത്രമായിരിക്കും പുറംലോകവുമായി ബന്ധപ്പെടാന്‍ മത്സരാര്‍ഥികളുടെ മുന്നിലുള്ള ഒരേയൊരു ഉപാധി. 

വോട്ടിംഗ്

ആഴ്ചയില്‍ രണ്ട് തവണയാവും അവതാരകനായ മോഹന്‍ലാല്‍ മത്സരാര്‍ഥികളുമായി സംവദിക്കുക. പ്രേക്ഷകരുടെ വോട്ടിംഗിനെ അടിസ്ഥാനമാക്കിയാണ് മത്സരാര്‍ഥികളുടെ എലിമിനേഷന്‍. ഓരോ ആഴ്ചയുമുള്ള പുറത്താക്കലുകള്‍ സംഭവിക്കുന്നതിന് ഒരു മിനിറ്റ് മുന്‍പുവരെ എസ്എംഎസ് വഴിയും ഓണ്‍ലൈന്‍ വഴിയും വോട്ട് ചെയ്യാം. 

ലൊക്കേഷന്‍

ദാദാസാഹേബ് ഫാല്‍ക്കെ ചിത്രനഗരി എന്നറിയപ്പെടുന്ന മുംബൈയിലെ ഫിലിം സിറ്റിയിലാണ് ബിഗ് ബോസ് മലയാളത്തിനായി പ്രത്യേക സെറ്റ് ഒരുക്കിയിരിക്കുന്നത്. 40 ദിവസം കൊണ്ടാണ് ഇതിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പൂര്‍ണമായും ഫര്‍ണിഷ് ചെയ്ത, പുറമെയുള്ള ബഹളങ്ങളൊന്നും എത്താത്ത ഒരു വീട്. ബിഗ് ബോസ് ഹിന്ദിയുടെയും കന്നഡയുടെയും സെറ്റുകള്‍ ഒരുക്കിയ ശ്യാം ഭാട്ടിയയാണ് ഡിസൈനര്‍. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി രണ്ട് വിശാലമായ കിടപ്പുമുറികള്‍. ഇടയ്ക്കുള്ള ഭിത്തി ഗ്ലാസില്‍ നിര്‍മ്മിച്ചിരിക്കുന്നു. സ്വിമ്മിംഗ് പൂള്‍, ജിം, സ്മോക്കിംഗ് ഏരിയ എന്നിവയൊക്കെ 'വീട്ടിലു'ണ്ട്. 

60 ക്യാമറകള്‍

ആദ്യദിനം വീട്ടില്‍ പ്രവേശിക്കുന്നത് മുതല്‍ 60 ക്യാമറകളാവും മത്സരാര്‍ഥികളെ തുടര്‍ച്ചയായി നിരീക്ഷിക്കുന്നത്. ഭിത്തിയില്‍ ഉറപ്പിച്ചിരിക്കുന്നതും ഛായാഗ്രാഹകര്‍ പ്രവര്‍ത്തിപ്പിക്കുന്നതുമായി ക്യാമറകള്‍. ഓരോ ലേപ്പല്‍ മൈക്രോഫോണും ഓരോ മത്സരാര്‍ഥിയും അണിയണം. ഉറങ്ങുമ്പോഴും കുളിക്കുമ്പോഴും ഇത് ഒഴിവാക്കാം. എന്നാല്‍ ഈ ക്യാമറകളൊന്നും മത്സരാര്‍ഥികള്‍ക്ക് കാണാനാവില്ല. 

കണ്‍ഫെഷന്‍ റൂം

ബിഗ് ബോസ് ഹൗസിലെ 'തന്ത്രപ്രധാനമായ' മുറി. മത്സരാര്‍ഥികള്‍ക്ക് ബിഗ് ബോസിനോട് സംസാരിക്കാനും കുറ്റങ്ങള്‍ ഏറ്റുപറയാനുമുള്ള സ്ഥലം. ഓരോരുത്തരും പുറത്താക്കലിനുള്ള തങ്ങളുടെ നോമിനേഷനുകള്‍ സമര്‍പ്പിക്കുന്നതും ഈ മുറിയില്‍ വച്ചാണ്.

ആ 16 പേര്‍ ആരൊക്കെ?

ഷോയുടെ ഇതുവരെ വെളിപ്പെടുത്താത്ത ഏറ്റവും വലിയ സര്‍പ്രൈസ് ആണ് ആരൊക്കെയാണ് ആ 16 മത്സരാര്‍ഥികള്‍ എന്നത്. ആദ്യ ഭാഗം സംപ്രേഷണം ചെയ്യുന്നതുവരെ ഇക്കാര്യം അറിയാനാവില്ല. അതേസമയം ആദ്യ സീസണില്‍ മലയാളികള്‍ മാത്രമാവും മത്സരാര്‍ഥികളാവുക. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കള്ളൻ കയറി വൻ നഷ്ടം, അതിൽ നിന്നും കരകയറും മുൻപേ നാട്ടുകാരന്റെ അസൂയ..; പൊട്ടിത്തെറിച്ച് രാജേഷ് കൊട്ടാരത്തിൽ
'4-ാം വയസിൽ ലൈം​ഗികാതിക്രമം, 18ൽ വിവാഹം, ഭർത്താവിന് പരസ്ത്രീ ബന്ധം, ​ഗർഭം അലസി'; കുടുംബം തകർത്തവൾ വിളികളോട് കെനീഷ