
അല്‍ഫോണ്‍സ് പുത്രന്‍റെ ഏറ്റവും പുതിയ ചിത്രം തൊബാമ നാളെ റിലീസ് ചെയ്യാനിരിക്കുകയാണ്. നേരം, പ്രേമം എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍റെ നിര്‍മ്മാണ ചിത്രമായ തൊബാമയെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അല്‍ഫോണ്‍സും സുകുമാരന്‍ തെക്കേപ്പാട്ടും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സംവിധായകന്‍ മൊഹ്‌സിന്‍ കാസിം ആണ്.
ഇതിനിടയില്‍ ചിത്രത്തെ കുറിച്ച് അല്‍ഫോണ്‍സ് തന്‍റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നല്‍കിയ കുറിപ്പ് വൈറലാവുകയാണ്. തന്‍റെ ചിത്രത്തിന്‍റെ ആകെ ബജറ്റ് അവഞ്ചേഴ്സിലെ നായകന്‍ റോബര്‍ട്ട് ഡൗണി ജൂനിയറിന്‍റെ പ്രതിഫലത്തിന്‍റെ ഏഴില്‍ ഒന്ന് മാത്രമാണെന്നാണ് അല്‍ഫോണ്‍സ് പുത്രന്‍റെ പോസ്റ്റ്. അവഞ്ചേഴ്സും നാളെ തിയേറ്ററുകളിലെത്തുകയാണ്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് അല്‍ഫോണ്‍സിന്‍റെ കുറിപ്പ്.
പ്രേമത്തിലൂടെ പ്രേക്ഷകരെ കൈയിലെടുത്ത ടീം തന്നെയാണ് പുതിയ ചിത്രത്തിലും ഒരുമിക്കുന്നത്. വിത്സണ്‍, കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന്‍ എന്നിവര്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. സമീറ സനീഷാണ് വസ്ത്രാലങ്കാരം.
അല്‍ഫോണ്‍സ് പുത്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
നാളെ avengers എന്ന സിനിമയും ഇറങ്ങുന്നുണ്ട് . അതിൽ അഭിനയിക്കുന്ന Robert Downey Jr വാങ്ങുന്ന പ്രതിഫലത്തിന്റെ 7il ഒന്ന് മാത്രമാണ് ഞങ്ങളുടെ സിനിമയുടെ total budget . തൊബാമയിൽ സൂപ്പർ heroes ഇല്ല ... പക്ഷെ സാധാരണ ഹീറോസ് ഉണ്ട് ... നല്ല ചങ്കോറപ്പൊള്ള നടന്മാരുണ്ട്.
കഥാപാത്രങ്ങൾക്കു വേണ്ടി നല്ലോണം പണിയെടുത്ത ഒരുപാട് ആൾക്കാര് ഈ സിനിമയിൽ ഉണ്ട്.
പിന്നെ പുതുമ... അത് പ്രതീക്ഷിക്കരുത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ