
'ബിഗ് ബി' പുറത്തിറങ്ങിയിട്ട് പത്ത് വര്‍ഷമാകുന്നു. വെറുമൊരു സിനിമയായിരുന്നില്ല, ഞങ്ങള്‍ക്കത്. അതിജീവനമായിരുന്നു. ഞങ്ങളുടെ അവസാന നൗക. നോഹയുടെ പേടകം. ഈ പേടകത്തിന്റെ രക്ഷകനും നായകനുമായി ഒപ്പം നിന്ന പ്രിയ മമ്മൂക്കയ്ക്ക് നന്ദി. ഒപ്പം, ഇക്കാലമത്രയും ഞങ്ങളുടെ അബദ്ധങ്ങള്‍ പൊറുക്കാനും ഏതു ഉദ്യമങ്ങളെയും പ്രോത്സാഹിപ്പിക്കാനും ഒപ്പംനിന്ന എല്ലാവര്‍ക്കും നന്ദി.
ഇതായിരുന്നു അമല്‍നീരദിന്റെ പോസ്റ്റ്.
കൊച്ചിയിലെ സാമൂഹ്യ പ്രവര്‍ത്തകയായ മേരി ടീച്ചര്‍ എന്ന മേരി ജോണ്‍ കുരിശിങ്കലിന്റെ (നഫീസ അലി) കൊലപാതകഅം അന്വേഷിക്കുന്ന പോറ്റുമക്കളുടെ കഥയാണിത്. അവര്‍ ടീച്ചറിന്റെ സംസ്‌കാരച്ചടങ്ങിന് എത്തുന്നു. ഒരിക്കല്‍ കൊച്ചിയില്‍ കൂലിത്തല്ലുമായി നടന്ന ബിലാല്‍ (മമ്മൂട്ടി) ആണ് മൂത്ത മകന്‍. രണ്ടാമനായ എഡ്ഡി (മനോജ് കെ. ജയന്‍) ആണ് മേരി ടീച്ചറെ സംരക്ഷിക്കുന്നത്. മൂന്നാമത്തെ മകന്‍ മുരുഗന്‍ (ബാല) സിനിമയില്‍ അസിസ്റ്റന്റ് സ്റ്റണ്ട് ഡയറക്ടറാണ്. ഇളയ മകന്‍ ബിജോ (സുമിത് നവല്‍) ബാംഗ്‌ളൂരില്‍ വിദ്യാര്‍ത്ഥിയാണ്. അമ്മയുടെ കൊലപാതകിയെ കണ്ടെത്താന്‍ ഇവര്‍ നടത്തുന്ന നീക്കങ്ങളാണ് അമല്‍നീരദ് വ്യത്യസ്തമായി ദൃശ്യവല്‍കരിക്കുന്നത്.
നിര്‍മാണം: ഷാഹുല്‍ ഹമീദ് മരിക്കാര്‍. തിരക്കഥ: അമല്‍ നീരദ്. സംഭാഷണങ്ങള്‍: ഉണ്ണി.ആര്‍
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ