അമലാ പോളിന്‍റെ യോഗ ചിത്രങ്ങള്‍ വിവാദത്തിലേക്ക്

By Web DeskFirst Published Mar 28, 2017, 7:08 AM IST
Highlights

കൊച്ചി:  സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് അമല പോള്‍. വേര്‍പിരിയലിന് ശേഷവും താരം സിനിമയില്‍ സജീവമാണ്.  സമൂഹ മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ നിരന്തരമായി ഫോട്ടോ പോസ്റ്റ് ചെയ്യാറുണ്ട് അമല പോള്‍ . സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്സുള്ള താരത്തിന്‍റെ ഫോട്ടോ നിമിഷങ്ങള്‍ക്കകമാണ് വൈറലാവുന്നത്. അത്തരത്തില്‍ പുതിയതായി പോസ്റ്റ് ചെയ്തിട്ടുള്ള ഫോട്ടോയാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. സിനിമയ്ക്ക് പുറമെ ബിസിനസ്സിലും ശ്രദ്ധ കേന്ദ്രീകരിച്ച താരവും അമ്മയും ചേര്‍ന്ന് യോഗ സെന്‍റര്‍ നടത്തുന്നുണ്ട് അന്താരാഷ്ട്ര വനിതാദിനത്തിലാണ് പുതിയ സംരംഭത്തിന് ഇരുവരും തുടക്കമിട്ടത്.

ആഴ്ചാവസാനത്തിന്റെ ആശംസയോടൊപ്പം യോഗയുടെ പ്രാധാന്യവും വിളിച്ചോതുന്ന ഫോട്ടോയാണ് അമല പോള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്ര് ചെയ്ത് രണ്ട് മണിക്കൂര്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ 6000 ത്തോളം പേരാണ് ചിത്രത്തിന് ലൈക്കടിച്ചിട്ടുള്ളത്. അമലയും അമ്മയുമൊരുമിച്ച് തുടങ്ങിയ യോഗ സെന്‍ററിനുള്ളിലെ യോഗ ചെയ്യുന്ന ഫോട്ടോയാണ് ഇപ്പോല്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

യോഗ ചെയ്യുന്നതിനിടയില്‍ മുകളിലേക്കുയര്‍ത്തിയ കാല്‍ ബുദ്ധന്‍റെ മുഖത്താണ് വച്ചിട്ടുള്ളത്. യോഗയുടെ പേരും പറഞ്ഞ് ബുദ്ധന്‍റെ നെഞ്ചില്‍ ചവിട്ടുന്നതൊന്നും അംഗീകരിക്കാന്‍ പറ്റില്ലെന്നാണ് ചിലര്‍ ഫോട്ടോയ്ക്ക് താഴെ കമന്‍റ് ചെയ്തത്. ബുദ്ധനെ ബഹുമാനിക്കാന്‍ പഠിക്കൂവെന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിട്ടുള്ളത്. ഫോട്ടോ പോസ്റ്റ് ചെയ്യുന്നതിനിടയില്‍ ഇത്തരമൊരു അബദ്ധത്തെക്കുറിച്ച് താരം പോലും ചിന്തിച്ചു കാണില്ലെങ്കിലും ആരാധകരെല്ലാം അക്കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണെന്ന് ഈ ചിത്രം സൂചിപ്പിക്കുന്നു.

click me!