അമര്‍ അക്ബര്‍ ആന്‍റണിയെ കുറിച്ച് ഹാര്‍വാഡ് സര്‍വ്വകലാശാലയില്‍ ഗവേഷണ പ്രബന്ധം

By Web DeskFirst Published May 13, 2017, 8:42 AM IST
Highlights

ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റ് സിനിമകളില്‍ ഒന്നായ അമര്‍ അക്ബര്‍ ആന്‍റണിയെ കുറിച്ച് ഹാര്‍വാഡ് സര്‍വ്വകലാശാലയില്‍ ഗവേഷണ പ്രബന്ധം. അമിതാഭ് ബച്ചനും വിനോദ് ഖന്നയും ഋഷി കപൂറും നായകന്മാരായി എത്തിയ ചിത്രത്തിന്‍റെ പ്രമേയം ഇന്നത്തെ കാലത്തും ഏറെ പ്രസക്തമാണ് പ്രബന്ധകര്‍ത്താക്കള്‍ പറയുന്നു.

1977ല്‍ പുറത്തിറങ്ങി ബോളിവുഡ് ബോക്സോഫീസില്‍ വന്‍ തരംഗമായ ചിത്രം. അമര്‍ അക്ബര്‍ ആന്‍റണി. മതേതരത്വത്തിന്‍റേയും സഹോദര സ്നേഹത്തിന്‍റേയും കരുത്തും ആഴവും മനോഹാരിതയും മികവോടെ ചേരുംപടി ചേര്‍ത്ത ചിത്രം.

മന്‍മോഹന്‍ ദേശായി ഒരുക്കിയ ചിത്രത്തെ കുറിച്ച് വില്യം എലിസണും ക്രിസ്റ്റ്യന്‍ ലീ നൊവെസ്റ്റ്കെയും ആന്‍ഡി റോഡ്മാനും ചേര്‍ന്നാണ് ഹാര്‍വാഡില്‍ ഗവേഷണ പ്രബന്ധം തയ്യാറാക്കിയത്.

കുട്ടിക്കാലത്ത് വേര്‍പ്പെട്ടു പോകുന്ന മൂന്ന് സഹോദരങ്ങള്‍. അവര്‍ അമറും അക്ബറും ആന്‍റണിയുമായി വളരുന്നു.  22 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു.  ഇതായിരുന്നു ചിത്രത്തിന്‍റെ പ്രമേയം.
അമര്‍ ഖന്നയായി ആയി വിനോദ് ഖന്നയും  അക്ബര്‍ അലബാദിയായി ആയി ഋഷി കപൂറും ആന്‍റണി ഗോണ്‍സാല്‍വസായി അമിതാഭ് ബച്ചനും തകര്‍ത്താടി. ഷബാന ആസ്മിയും നീതു സിംഗും പര്‍വീണ്‍ ബാബി നായികമാരായി.

ലക്ഷമികാന്ത് പ്രാരേലാല്‍ ഈണമിട്ട ഗാനങ്ങള്‍ സര്‍വ്വകാല ഹിറ്റുകള്‍..

ആക്ഷനും കോമഡിയും സെന്‍റിമെന്‍റ്സും എല്ലാമുണ്ട് അമര്‍ അക്ബര്‍ ആന്‍റണിയില്‍. ആ ഹിറ്റ് ചേരുവയെ തേടിയെത്തിയത് നിരവധി പുരസ്കാരങ്ങള്‍. മലയാളം ഉള്‍പ്പെടെയുള്ള ഒട്ടുമിക്ക ഭാഷകളിലും റീമേക്കുകളായോ മോഴിമാറ്റിയോ ചിത്രമെത്തി... കാലമിത്രയായിട്ടും മങ്ങാത്ത പ്രഭയും പ്രമേയവും. ഒപ്പം ബോളിവുഡിന്‍റെ ഹിറ്റ് ചരിത്രത്തിന്‍റെ ഒരേടുമാണ് അമര്‍ അക്ബര്‍ ആന്‍റണി.

 

click me!