അങ്കമാലി ഡയറീസിനെതിരെ മാവോയിസ്റ്റ് നേതാവ് രൂപേഷിന്‍റെ മകള്‍ ആമി

Published : Mar 23, 2017, 02:21 PM ISTUpdated : Oct 04, 2018, 07:39 PM IST
അങ്കമാലി ഡയറീസിനെതിരെ മാവോയിസ്റ്റ് നേതാവ് രൂപേഷിന്‍റെ മകള്‍ ആമി

Synopsis

അങ്കമാലീസ് ഡയറിയില്‍  പോലീസ് സ്‌റ്റേഷന്‍ രംഗങ്ങളിലെ 'മോസ്റ്റ് വാണ്ടഡ് ' ലിസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത ഷൈനയുടെ ചിത്രമാണ്.  ഒരു മാവോയിസ്റ്റ് നേതാവിന്റെ ചിത്രം സിനിമയിലെ കഥാപാത്രങ്ങളായ ഗുണ്ടകള്‍ക്കൊപ്പം 'ഇവരെ സൂക്ഷിക്കുക' എന്ന തലക്കെട്ടില്‍ നല്‍കിയത് കേവലം യാദൃശ്ചികതയായി കാണാനാവില്ലെന്നും അണിയറപ്രവര്‍ത്തകരുടെ സാമൂഹികകാഴ്ചപ്പാടാണ് ഇത് വ്യക്തമാക്കുന്നതെന്നും ആമി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

സിനിമയിലെ ഈ ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ അഭിഭാഷകന്‍ വഴി നോട്ടീസ് അയക്കാന്‍ ഷൈന ആവശ്യപ്പെട്ടിട്ടുണ്ടെന്നും നീക്കം ചെയ്യാത്തപക്ഷം ഈ മാസം 30ന് വയനാട് കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും ആമി പറയുന്നു. അഡ്വ. ലൈജു വഴി വക്കീല്‍ നോട്ടീസ് അയക്കാന്‍ ഷൈന ആവിശ്യപ്പെട്ടിട്ടുണ്ട്. നീക്കം ചെയ്തില്ലെങ്കില്‍ ക്രിമിനല് ഡിഫാമേഷനുമായി മുന്നോട്ടു പോകുമെന്നാണ് ആമി വ്യക്തമാക്കുന്നത്.
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ചത്താ പച്ച'യിലെ 'ചെറിയാന്‍'; വിശാഖ് നായരുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്
സ്വിറ്റ്സർലൻഡിലെ മലയാളികള്‍ ഒരുക്കിയ സിനിമ; ത്രിലോകയുടെ പ്രീമിയര്‍ സൂറിച്ചില്‍