ഷെയിന്‍ നിഗം അജ്മീറില്‍,ചര്‍ച്ചകള്‍ വൈകുന്നു: അമ്മ ഭാരവാഹികള്‍ക്ക് കടുത്ത അതൃപ്തി

Published : Dec 04, 2019, 07:30 AM ISTUpdated : Dec 04, 2019, 07:33 AM IST
ഷെയിന്‍ നിഗം അജ്മീറില്‍,ചര്‍ച്ചകള്‍ വൈകുന്നു: അമ്മ ഭാരവാഹികള്‍ക്ക് കടുത്ത അതൃപ്തി

Synopsis

ഷെയ്ൻ നിഗമിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാൻ താര സംഘടനയായ അമ്മ സജീവ ശ്രമത്തിലായിരുന്നു. മറ്റന്നാള്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ചര്‍ച്ച നടത്താനും പദ്ധതിയിട്ടിരുന്നു.

കൊച്ചി: നിര്‍മ്മാതാക്കളും നടന്‍ ഷെയ്ന്‍ നിഗവും തമ്മിലുള്ള പ്രശ്നം പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ നീളുന്നു. ഷെയ്ന്‍ നിഗത്തിന്‍റെ അമ്മ ആവശ്യപ്പെട്ട പ്രകാരം വിഷയത്തില്‍ ഇടപെടാന്‍ താരസംഘടനയായ അമ്മ തയ്യാറായെങ്കിലും നടന്‍ ഷെയ്ന്‍ നിഗം ഇതുവരെ അമ്മ ഭാരവാഹികളെ കണ്ടിട്ടില്ല. ഷെയ്ന്‍ നിഗം ഇപ്പോള്‍ അജ്മീറിലാണുള്ളതെന്നും വെള്ളിയാഴ്ച മാത്രമേ കൊച്ചിയിലെത്തൂ എന്നുമാണ് അമ്മ ഭാരവാഹികള്‍ക്ക് ലഭിച്ച വിവരം. ഷെയ്നിന്‍റെ അമ്മയുടെ പരാതി പ്രകാരം താരസംഘടന പ്രശ്നത്തില്‍ ഇടപെടാന്‍ തയ്യാറായിട്ടും ഷെയന്‍ അജ്മീറില്‍ തുടരുന്നതില്‍ അമ്മ ഭാരവാഹികളില്‍ കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. 

ഷെയ്ൻ നിഗമിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാൻ താര സംഘടനയായ അമ്മ സജീവ ശ്രമത്തിലായിരുന്നു. മറ്റന്നാള്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ചര്‍ച്ച നടത്താനും പദ്ധതിയിട്ടിരുന്നു. നിര്‍മ്മാതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് മുന്‍പ് ഷെയ്ൻ നിഗം കൊച്ചിയിലെത്തി തങ്ങളെ നേരിട്ട് കാണണമെന്ന നിര്‍ദ്ദേശം അമ്മ സെക്രട്ടറി ഇടവേള ബാബുവാണ് ഷെയ്ന്‍റെ സുഹൃത്തുക്കളെ അറിയിച്ചിരുന്നത്. ചിത്രീകരണം നിലച്ച വെയില്‍, ഖുര്‍ബാനി സിനിമകളും ഡബ്ബിംഗ് മുടങ്ങിയ ഉല്ലാസവും പൂര്‍ത്തിയാക്കുമെന്ന ഉറപ്പ് ഷെയ്നില്‍ നിന്നം നേരിട്ട് വാങ്ങിയെടുക്കുകയായിരുന്നു ലക്ഷ്യം. 

എന്നാല്‍ അജ്മീറില്‍ തുടരുന്ന ഷെയ്ൻ നാളത്തെ കൂടിക്കാഴ്ചക്ക് എത്തില്ലെന്നാണ് ഇതുവരെയുള്ള സൂചന. ഇതില്‍ അമ്മ ഭാരവാഹികള്‍ക്ക് കടുത്ത പ്രതിഷേധവുമുണ്ട്. ഷെയ്ൻ മുൻകയ്യെടുത്താല്‍ മാത്രം തുടര്‍ ചര്‍ച്ചകള്‍ മതിയെന്ന അഭിപ്രായവും ഭാരവാഹികളില്‍ ഒരു വിഭാഗത്തിനുണ്ട്. ഇതോടെ അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിലുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചയും നീളുമെന്ന് ഉറപ്പായി.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പ്രതീക്ഷിച്ചത് 100 കോടി, കിട്ടിയത് 52 കോടി; ആ രാജമൗലി മാജിക് ഇപ്പോള്‍ ഒടിടിയില്‍ കാണാം
സേവ് ബോക്സ് ആപ്പ് തട്ടിപ്പ്; നടൻ ജയസൂര്യക്കെതിരെ കൂടുതൽ കണ്ടെത്തലുകള്‍, മുഖ്യപ്രതിയുടെ കമ്പനികളിൽ നിന്ന് നടന്‍റെ അക്കൗണ്ടിലെത്തിയത് ഒരു കോടി