ഇതാ, ഹരിശ്രീ അശോകന്‍ എന്ന സംവിധായകന്‍; ആദ്യചിത്രത്തിന്റെ ട്രെയ്‌ലര്‍

By Web TeamFirst Published Feb 1, 2019, 8:19 PM IST
Highlights

കോമഡി എന്റര്‍ടെയ്‌നറാണ് ചിത്രം. 1.32 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്.

നടന്‍ ഹരിശ്രീ അശോകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ 'ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി'യുടെ ഒഫിഷ്യല്‍ ട്രെയ്‌ലര്‍ പുറത്തെത്തി. കോമഡി എന്റര്‍ടെയ്‌നറാണ് ചിത്രം. 1.32 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്.

രാഹുല്‍ മാധവ്, ധര്‍മജന്‍ ബോല്‍ഗാട്ടി, മനോജ് കെ ജയന്‍, സുരഭി സന്തോഷ്, ഇന്നസെന്റ്, മാല പാര്‍വ്വതി, കലാഭവന്‍ ഷാജോണ്‍, ബൈജു, അബു സലിം, കുഞ്ചന്‍, ജാഫര്‍ ഇടുക്കി, ടിനി ടോം, സലിം കുമാര്‍, സുരേഷ് കൃഷ്ണ, നന്ദു എന്നിവര്‍ക്കൊപ്പം ഹരിശ്രീ അശോകനും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എം ഷിജിത്ത് ആണ് നിര്‍മ്മാണം. ക്യാമറ ആല്‍ബി. രഞ്ജിത്ത്, എബെന്‍, സനീഷ് എന്നിവര്‍ ചേര്‍ന്നാണഅ തിരക്കഥ.

click me!