
താന്‍ വിവാഹിതയായി എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രാരണങ്ങള്‍ക്കെതിരെ അന്‍സിബ. ഫേസ്ബുക്ക് ലൈവിലൂടെയാണ് അന്‍സിബ രംഗത്തെത്തിയത്. തുളസിമാലയിട്ട ഒരു കല്യാണ ഫോട്ടോക്കൊപ്പം അന്‍സിബ വിവാഹിതയായി എന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചാരണം സജീവമായിരുന്നു.
'അന്‍സിബ ഹസ്സനും മുരളീ മേനോനും, ഇവരെ ഹിന്ദു മുസ്ലിം അല്ലാതെ മനുഷ്യരായി കാണന്‍ മനസ്സുള്ളവര്‍ ലൈക്കടിക്കുക'. എന്നു തുടങ്ങുന്ന കുറിപ്പിനോടൊപ്പമായിരുന്നു ആ ഫോട്ടോ പോസ്റ്റ് ചെയ്തത്. ഷൈജു സുകുമാരന്‍ നാടാര്‍ എന്ന ആള്‍ റൈറ്റ് തിങ്കേഴ്‌സ് എന്ന ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ചിത്രം ശ്രദ്ധയില്‍ പെട്ടതോടെയാണ് വിശദീകരണവുമായി അന്‍സിബ ഫേസ്ബുക്കില്‍ എത്തിയത്.
മുമ്പ് അഭിനയിച്ച ലൗ മേറ്റ്‌സ് എന്ന് ഹ്രസ്വ ചിത്രത്തിലെ രംഗമാണ് വിവാഹ ഫോട്ടോ ആയി പോസ്റ്റ് ചെയ്തതെന്ന് അന്‍സിബ വിശദീകരിക്കുന്നു. താന്‍ വിവാഹം കഴിച്ചിട്ടില്ലെന്നും ഉടനെ അതിന് ഉദ്ദേശിക്കുന്നില്ലെന്നും അന്‍സിബ വീഡിയോയില്‍ പറയുന്നു.
എന്തിനാണ് ഇത്തരത്തില്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നതെന്ന് അറിയില്ല. ചില ന്യൂസ് പോര്‍ട്ടലുകളും ഇത്തരത്തില്‍ വാര്‍ത്ത കൊടുത്തതായി കണ്ടു. തന്നെ വിളിച്ച് അന്വേഷിക്കാന്‍ അവസരമുണ്ടായിട്ടും എന്തിനാണ് ഇങ്ങനെ വാര്‍ത്ത കൊടുക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അന്‍സിബ പറയുന്നു.
സെലിബ്രറ്റി എന്നതിനും അപ്പുറം താന്‍ ഒരു സാധാരണ പെണ്‍കുട്ടിയാണ്. ഇത്തരത്തില്‍ ചെയ്യുന്നവരുടെ വീട്ടിലും അമ്മയും പെങ്ങന്‍മാരും ഒക്കെ കാണില്ലേ.. അവര്‍ക്ക് ഇങ്ങനെ സംഭവിച്ചാല്‍ നിങ്ങള്‍ക്ക് സഹിക്കുമോ എന്നും അന്‍സിബ ചോദിക്കുന്നുണ്ട്.
Posted by Ansiba Hassan on Sunday, 17 September 2017
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ