പച്ച കത്തിയാല്‍ അശ്ലീലം പറയുന്നവരോട്, അന്‍സിബയുടെ മറുപടി

Web Desk |  
Published : May 21, 2018, 05:45 PM ISTUpdated : Jun 29, 2018, 04:07 PM IST
പച്ച കത്തിയാല്‍ അശ്ലീലം പറയുന്നവരോട്, അന്‍സിബയുടെ മറുപടി

Synopsis

സൈബര്‍ ആക്രമണത്തിന് ഒട്ടേറെത്തവണ ഇരയായിട്ടുള്ള നടിയാണ് അന്‍സിബ എ ലൈവ് സ്റ്റോറി ശ്രദ്ധ നേടുന്നു

മതമൗലികവാദികളുടെ സൈബര്‍ ആക്രമണം ഏറെ നേരിട്ടിട്ടുള്ള അഭിനേത്രിയാണ് അന്‍സിബ ഹസന്‍. മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിലൂടെ ശ്രദ്ധ നേടിയ അന്‍സിബ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ഓരോ ഫോട്ടോയ്ക്ക് താഴെയും ഭീഷണിയും അപകീര്‍ത്തിപ്പെടുത്തലുകളുമുണ്ടായിരുന്നു ആദ്യകാലത്ത്. അഭിപ്രായപ്രകടനത്തിന് സോഷ്യല്‍ മീഡിയ നല്‍കുന്ന സ്വാതന്ത്ര്യം ദുരുപയോഗം ചെയ്ത് സ്ത്രീകള്‍ക്കെതിരേ വ്യക്തിഹത്യ നടത്തുന്നവര്‍ക്കെതിരേ സിനിമ എന്ന മാധ്യമത്തിലൂടെത്തന്നെ പ്രതികരിക്കുകയാണ് അന്‍സിബ ഹസ്സന്‍. എ ലൈവ് സ്റ്റോറി എന്ന പേരില്‍ ഒരുക്കിയ ഷോര്‍ട്ട് ഫിലിമിലൂടെ.

ഫേസ്ബുക്കില്‍ ലൈവ് വരുന്ന പെണ്‍കുട്ടിയ്ക്ക് അശ്ലീലസന്ദേശം അയയ്ക്കുന്ന കുടുംബസ്ഥനായ പുരുഷനും അയാളെ നേരിട്ട് കാണാനെത്തുന്ന പെണ്‍കുട്ടിയുമാണ് ചിത്രത്തിന്‍റെ വിഷയം. ചിത്രത്തിന്‍റെ രചനയും സംവിധാനവും അന്‍സിബയാണ്. ഛായാഗ്രഹണം പ്രമോദ് രാജ്. സംഗീതം രഞ്ജിന്‍രാജ് വര്‍മ്മ. 4.20 മിനിറ്റാണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം.

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന റൺ മാമാ റൺ ചിതീകരണം ആരംഭിച്ചു
'ഹൻസികയ്ക്ക് ശേഷമെത്തുന്ന പെൺകുട്ടി'; ജെൻഡർ റിവീൽ വീഡിയോ പങ്കുവെച്ച് തൻവി