പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാൻ സ്ഥാനം അനുപം ഖേർ രാജിവെച്ചു

By Web TeamFirst Published Oct 31, 2018, 2:37 PM IST
Highlights

പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചെയര്‍മാൻ സ്ഥാനം നടൻ അനുപം ഖേർ രാജിവെച്ചു. അന്തർദേശീയ ടിവി ഷോയുടെ തിരക്കുള്ളതിനാലാണ് രാജിവയ്‍ക്കുന്നത് എന്നാണ് വിശദീകരണം. 2017ലാണ് അനുപം ഖേർ ചെയർമാൻ സ്ഥാനം ഏറ്റെടുത്തത്.

അനുപം ഖേറിന്റെ രാജിക്കത്ത് വാര്‍ത്ത വിതരണ വകുപ്പ് മന്ത്രി രാജ്യവര്‍ദ്ധൻ സിംഗ് സ്വീകരിച്ചു. ഗജേന്ദ്ര ചൌഹാന് പകരമായിരുന്നു അനൂപ് ഖേര്‍ എഫ്ടിഐഐയുടെ ചെയര്‍മാനായി സ്ഥാനമേറ്റത്.

അതേസമയം മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ ജീവിത കഥ പ്രമേയമാകുന്ന സിനിമയില്‍ നായകനാണ് അനുപം ഖേര്‍. ദ ആക്സിഡന്റ് പ്രൈം മിനിസ്റ്റര്‍ എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്‍ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്‍തകത്തെ ആസ്‍പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍: ദ മേക്കിംഗ് ആന്‍ഡ് അണ്‍മേക്കിംഗ് ഓഫ് മന്‍മോഹന്‍ സിംഗ് എന്ന പുസ്‍‌തകത്തെ ആസ്‍പദമാക്കിയാണ് സിനിമ.  വിജയ് രത്നാകര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

click me!