
ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ സിനിമ നിരൂപണങ്ങള്‍ക്ക് എതിരെ അപര്‍ണ ബാലമുരളി. പലപ്പോഴും ഓണ്‍ലൈന്‍ നിരൂപണങ്ങള്‍ വ്യക്തിഹതിഹത്യ നടത്തുന്ന തരത്തിലേക്ക് മാറുന്നുണ്ടെന്ന് അപര്‍ണ ബാലമുരളി പറഞ്ഞു.
സിനിമ റിലീസ് ചെയ്‍ത ഉടന്‍ വരുന്ന നിരൂപണങ്ങള്‍ വ്യക്തിഹത്യയായി മാറുന്നുണ്ട്. ഇത് വേദനാജനകമാണ്. കുറെ ആള്‍ക്കാരുടെ പ്രയത്നം കൊണ്ടുണ്ടാകുന്ന ഒരു സിനിമയെ കണ്ണടച്ച് വിമര്‍ശിക്കുമ്പോള്‍ അത് കളക്ഷനെ ബാധിക്കും. അത് സങ്കടകരമാണ്. സിനിമാതാരങ്ങളും മനുഷ്യരാണെന്ന പരിഗണന പോലും ചിലപ്പോള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നല്‍കാറില്ല- അപര്‍ണ ബാലമുരളി പറയുന്നു.
കാമുകി എന്ന സിനിമയാണ് അപര്‍ണ ബാലമുരളിയുടെതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. എസ് ബിജു ഒരുക്കിയ സിനിമയില്‍ അസ്‍കര്‍ അലിയാണ് നായകന്‍.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ