അക്വാമാന്‍റെ ഫൈനല്‍ ട്രെയിലര്‍ പുറത്തിറങ്ങി

By Web TeamFirst Published Nov 19, 2018, 11:27 PM IST
Highlights

കുട്ടികളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രമായ അക്വാമാന്റെ അതിമാനുഷ കഥകളാണ് ഈ ചിത്രം പറയുന്നത്. ഫ്യൂരിയസ് 7, കോണ്‍ജുറിംഗ് സീരിസ് ഉള്‍പ്പെടെ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ജയിംസ് വാനാണ് ചിത്രത്തിന്‍റെ സംവിധായകന്‍

ഹോളിവുഡ് താരം ജാസണ്‍ മൊമോവ നായകവേഷത്തിലെത്തുന്ന അക്വാമാന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. കുട്ടികളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രമായ അക്വാമാന്റെ അതിമാനുഷ കഥകളാണ് ഈ ചിത്രം പറയുന്നത്. ഫ്യൂരിയസ് 7, കോണ്‍ജുറിംഗ് സീരിസ് ഉള്‍പ്പെടെ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ജയിംസ് വാനാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ആംബര്‍ ഹെര്‍ഡാണ് നായികയായി എത്തുന്നത്. വാര്‍ണര്‍ ബ്രോസ് പിക്‌ചേഴ്‌സ് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം ലോകവ്യാപകമായി ഡിസംബര്‍ 21-ന് പുറത്തിറങ്ങും.

click me!