തമിഴ് സിനിമ സമരം: ആഞ്ഞടിച്ച് അരവിന്ദ് സ്വാമി

By Web DeskFirst Published Apr 16, 2018, 11:55 AM IST
Highlights
  • തമിഴ് സിനിമരംഗത്ത് തുടരുന്ന സമരത്തിനെതിരെ ആഞ്ഞടിച്ച് നടന്‍ അരവിന്ദ് സ്വാമി

ചെന്നൈ: തമിഴ് സിനിമരംഗത്ത് തുടരുന്ന സമരത്തിനെതിരെ ആഞ്ഞടിച്ച് നടന്‍ അരവിന്ദ് സ്വാമി. ഡിജിറ്റല്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ ഫീസ് കൂട്ടിയതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രഖ്യാപിച്ച സമരം സിനിമകളെയും താരങ്ങളെയും ഒരുപോലെ ബാധിച്ചിരിക്കുകയാണ്, ഈ അവസരത്തിലാണ് അരവിന്ദ് സ്വാമിയുടെ പ്രതികരണം. 

'സത്യം പറയാമല്ലോ ഈ സമരം മടുത്തു. ജോലിയില്‍ തിരിച്ചെത്തണമെന്നാണ് ആഗ്രഹം. അനുരഞ്ജന ചര്‍ച്ചയുടെ പുരോഗതിയേക്കുറിച്ച് ഒരു ധാരണയുമില്ല. എല്ലാവര്‍ക്കും ഉടനെ ജോലിയില്‍ തിരിച്ചെത്താന്‍ കഴിയുമെന്നും നല്ല സിനിമകള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നും മാത്രമാണ് പ്രതീക്ഷ. 

ആയിരകണക്കിന് ആളുകളെയാണ് ഇത് ബാധിച്ചിരിക്കുന്നത്. പെട്ടെന്നുള്ള പരിഹാരമാണ് ആവശ്യം അരവിന്ദ് സ്വാമി ട്വിറ്ററില്‍ കുറിച്ചു. ചെക്ക ചിവന്ത വാനം, നരകാസുരന്‍, ഭാസ്‌കര്‍ ഒരു റാസ്‌കല്‍ തുടങ്ങിയവായാണ് അരവിന്ദ് സ്വാമിയുടെ മുടങ്ങി കിടക്കുന്ന ചിത്രങ്ങള്‍. 

താരങ്ങള്‍ മാത്രമല്ല ദിവസവേതനക്കാരായ സാധാരണ തൊഴിലാളികള്‍ക്കും സമരം ദുരിതമായിരിക്കുകയാണ്. ഒരു മാസം പിന്നിട്ട സമരം അവസാനിക്കുന്നതിന്‍റെ യാതൊരു ലക്ഷണവും ഇപ്പോഴുമില്ല.
 

click me!