
സിനിമാ താരങ്ങളായ ബിജുക്കുട്ടനും ഗിന്നസ് പക്രുവും തമ്മിലുള്ള സൗഹൃദവും തമാശകളും നേരത്തെയും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇരുവരും വിധികര്‍ത്താക്കളായി എത്തുന്ന ഫ്ലവേഴ്സ് ടിവിയിലെ കോമഡി ഉത്സവം എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഇവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞു തുടങ്ങിയത്. ബിജുക്കുട്ടന്‍റെ വിധിനിര്‍ണയത്തിനിടയിലെ 'ഒന്നും പറയാനില്ല..' എന്ന കമന്‍റ് ട്രോളന്‍മാരുടെ പ്രധാന ആയുധമാണിപ്പോള്‍.
അവസരം കിട്ടുമ്പോഴെല്ലാം പക്രുവും ബിജുക്കുട്ടനും തമ്മില്‍ തമ്മില്‍ ട്രോളാന്‍ മറക്കാറില്ലെന്നതാണ് വാസ്തവം. അതുപോലെ വിഷു ദിനത്തില്‍ പക്രു ബിജുക്കുട്ടനെ ട്രോളിയിരിക്കുകയാണ്. കണി... കണി... ആളെ മനസിലായോ ഒന്നും പറയാനില്ല എന്ന തലക്കെട്ടോടെ ബിജുക്കുട്ടന്‍ കൃഷ്ണവേഷത്തില്‍ നില്‍ക്കുന്ന ചിത്രവും പങ്കുവച്ചിരിക്കുകയാണ് പക്രു. ഇതിന് അതിലും വലയ ട്രോളുകളുമായി എത്തുകയാണ് ആരാധകര്‍. ഇത് കണയല്ലല്ലോ... കെണിയല്ലേ എന്നതടക്കമുള്ള കമന്‍റുകളുമായാണ് ആരാധകരെത്തുന്നത്. എന്നാല്‍ കമന്‍റ് ചെയ്തവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ കമന്‍റ് ചെയ്തിരിക്കുന്നത് മറ്റൊന്നുമല്ല, ഒന്നും പറയാനില്ല...
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ